QATAR VACCINATION CENTER FOR BUSSINESS AND INDUSTRY SECTOR

Qatar

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൊന്ന് ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങി.
രാജ്യത്ത് കോവിഡ് വാക്‌സിനെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ബിസിനസ്, വ്യവസായ മേഖലകള്‍ക്കു വേണ്ടി മിസൈമീറില്‍ ഏറ്റവും വലിയ വാക്‌സിനേഷന്‍ സെന്റര്‍ തുറന്നത്. 2020 ഡിസംബര്‍ 23ന് ആരംഭിച്ച ദേശീയ കോവിഡ് വാക്‌സിനേഷന്‍ ക്യാംപെയ്‌ന്റെ പുതിയ ചുവടുവെയ്പാണിത്. ദേശീയ വാക്‌സിനേഷന്റെ കീഴില്‍ പുതിയ കേന്ദ്രത്തിലും രാജ്യത്തുടനീളമായുള്ള 27 സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളിലുമായി പ്രതിദിനം 40,000 വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യും.

കേന്ദ്രത്തിന്റെ പ്രത്യേകതകള്‍
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൊന്ന്.

പ്രതിദിനം 25,000 വാക്‌സിന്‍ ഡോസുകള്‍ നല്‍കാന്‍ ശേഷി.

മൂന്നുലക്ഷം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണം.

300 വാക്‌സിനേഷന്‍ സ്‌റ്റേഷനുകള്‍.

700 ക്ലിനിക്കല്‍ ജീവനക്കാര്‍

MORE FROM RADIO SUNO