ഖത്തർ ടോയ് ഫെസ്റ്റിവൽ 2025 വീണ്ടും എത്തിക്കഴിഞ്ഞു . ഈ അവധിക്കാലം കുട്ടികൾക്കും കുടുംബങ്ങൾക്കും ആഘോഷമാക്കനുള്ള എല്ലാം ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട് .
വേദി – Doha Exhibition and Convention Center (DECC)
6 July – 4 August 2025
സമയം – From 2 PM to 10 PM (weekdays) | 2 PM to 11 PM (Thursday to Saturday)
ഇൻഡോർ പരിപാടികൾക്ക് വലിയ പ്രാധാന്യം നൽകുന്ന ഫെസ്റ്റിവലിൽ കുട്ടികൾക്കും കൗമാരക്കാർക്കുമായുള്ള ലൈവ് ഷോകൾ, ഇമ്മേഴ്സിവ് ആക്റ്റിവേഷൻസ്, സമ്മർ ക്യാമ്പ് തുടങ്ങിയവ പ്രധാന ആകർഷണങ്ങളാണ്. 17,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ഫെസ്റ്റിവൽ വേദിയിൽ അഞ്ച് സോണുകളായാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. പ്രധാന വേദിയിൽ ദിവസേന പത്തിലധികം സ്റ്റേജ് ഷോകൾ അരങ്ങേറും.സംഗീത പരിപാടികൾ, ശാസ്ത്ര പ്രദർശനങ്ങൾ, നൃത്ത പരിപാടികൾ, വിവിധ മത്സരങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. വിനോദത്തിനൊപ്പം വിജ്ഞാനവും പകരുന്ന വിവിധ പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമാണ്. ഹൊറർ ഹൗസ്, പബ്ജി, ബാറ്റിൽ ഗ്രൗണ്ട്, ഷെർലക് ഹോംസ് എസ്‌കേപ്പ് റൂം എന്നിവ കുട്ടികൾക്ക് വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി 10 റീട്ടെയിൽ ഔട്ട്ലെറ്റുകളും ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. മുൻ പതിപ്പുകളേക്കാൾ മികച്ച അനുഭവമായിരിക്കും മൂന്നാമത് ടോയ് ഫെസ്റ്റിവൽ ഖത്തറിന് സമ്മാനിക്കുക.