INTERNATIONAL HONEY EXHIBITION
പ്രകൃതിയുടെ അമൃത് നുകരാൻ സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ ജനുവരി 22 മുതൽ 31 വരെ അവസരമൊരുങ്ങുന്നു. 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം പവലിയനുകളുമായി മുൻവർഷത്തേക്കാൾ വിപുലമായാണ് ഇത്തവണത്തെ പ്രദർശനം നടക്കുന്നത്. വിൽക്കുന്ന ഓരോ കുപ്പി തേനിന്റെയും ഗുണനിലവാരവും പരിശുദ്ധിയും ഉറപ്പുവരുത്താൻ സ്ഥലത്ത് തന്നെ ലാബ് പരിശോധനാ സൗകര്യമുള്ളതിനാൽ സന്ദർശകർക്ക് പൂർണ്ണ വിശ്വാസത്തോടെ മികച്ച ഇനങ്ങൾ വാങ്ങാം.

GULF MADHYAMAM QATAR RUN 2026
കായിക പ്രേമികൾ കാത്തിരിക്കുന്ന ഏഴാമത് ഗൾഫ് മാധ്യമം ഖത്തർ റൺ 2026 ജനുവരി 30 വെള്ളിയാഴ്ച അസ്പയർ പാർക്കിൽ നടക്കും. കുട്ടികൾക്കായി 800 മീറ്റർ റേസ് ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും കായികക്ഷമത ഉള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ഈ കമ്മ്യൂണിറ്റി റേസ് സംഘടിപ്പിച്ചിരിക്കുന്നത്. കേവലം ഒരു ഓട്ടമത്സരം എന്നതിലുപരി, ആരോഗ്യവും സന്തോഷവും ആഘോഷിക്കാൻ ദോഹയിലെ മനോഹരമായ പച്ചപ്പിന് നടുവിൽ ഒരുക്കുന്ന ഈ സംഗമത്തിന്റെ ഔദ്യോഗിക റേഡിയോ പാർട്ണർ ഒലിവ് സുനോ റേഡിയോ നെറ്റ്വർക്ക് (Olive Suno Radio Network) ആണെന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു.
TORBA MARKET
എഡ്യൂക്കേഷൻ സിറ്റിയിൽ തോർബ ഫാർമേഴ്സ് മാർക്കറ്റ് തിരിച്ചെത്തിയിരിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 8:00 മുതൽ രാത്രി 9:00 വരെയും (വെള്ളിയാഴ്ചകളിൽ രാവിലെയും) മാർക്കറ്റ് പ്രവർത്തിക്കും. “Exist to Resist” എന്ന പ്രമേയത്തിൽ ഈ വിപണി സുസ്ഥിരമായ ജീവിതരീതിയെ പ്രോത്സാഹിപ്പിക്കുന്നു. പ്രാദേശിക കർഷകരെ പിന്തുണയ്ക്കാനും, കരകൗശല വസ്തുക്കൾ പരിചയപ്പെടാനും, പഴയ സാധനങ്ങൾക്ക് പുനർജന്മം നൽകുന്ന ‘റീ-തോർബ’ (Re-Torba) പദ്ധതിയിൽ പങ്കുചേരാനും പറ്റിയ മികച്ച ഇടമാണിത്.

TARSHEED CARNIVAL
കഹ്റാമയുടെ ആഭിമുഖ്യത്തിൽ കഹ്റാമ അവയർനസ് പാർക്കിൽ നടക്കുന്ന ഒമ്പതാമത് തർഷീദ് കാർണിവൽ ജനുവരി 30-ഓടെ സമാപിക്കും. “ഊർജ്ജം കാര്യക്ഷമമായി ഉപയോഗിക്കൂ… സുസ്ഥിരമായ ഒരു ഭാവി കെട്ടിപ്പടുക്കൂ” എന്ന മുദ്രാവാക്യവുമായി എത്തുന്ന കാർണിവൽ പരിസ്ഥിതി സൗഹൃദപരമായ ശീലങ്ങൾ വളർത്താനാണ് ലക്ഷ്യമിടുന്നത്. ശില്പശാലകൾ, നാടകങ്ങൾ, സസ്റ്റൈനബിലിറ്റി ബസാർ എന്നിവയിലൂടെ വൈദ്യുതിയുടെയും ജലത്തിന്റെയും സംരക്ഷണം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പഠിക്കാനുള്ള അവസരം ഇവിടെയുണ്ട്