Qatar This Weekend

Glow in Light – A Magical World of Lights and Fun

Ezdan Mall, Al Waqraയിൽ നടക്കുന്ന ‘Glow in Light – A Magical World of Lights and Fun‘ എന്ന വർണ്ണാഭമായ പരിപാടി വിജയകരമായി തുടരുന്നു . ഒക്ടോബർ 24 വരെ, എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലും വൈകുന്നേരം 6:00 PM മുതൽ 9:00 PM വരെയാണ് ഈ പരിപാടി നടക്കുന്നത്. പ്രവേശനം സൗജന്യമാണ്. Lights കൊണ്ടുള്ള ആകർഷകമായ ഇൻസ്റ്റലേഷനുകൾ, നിയോൺ പെയിന്റിംഗ് ആക്ടിവിറ്റികൾ, ഗ്ലോ സ്ലൈം നിർമ്മാണം തുടങ്ങിയ രസകരമായ പ്രവർത്തനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

Until October 24    
Every Thursday & Friday, 6pm to 9pm
Gate 1 – Ezdan Mall Al Wakra

CARTOON ORCHESTRA

കുവൈറ്റിലെ അതിഗംഭീരമായ വിജയത്തിന് ശേഷം സംഗീത പ്രേമികൾക്കും കാർട്ടൂൺ ആരാധകർക്കും ഒരുപോലെ ആവേശം നൽകുന്ന  ‘കാർട്ടൂൺ ഓർക്കസ്ട്ര‘ ഇനി  ഖത്തറിലും. ഇന്ന് (ഒക്ടോബർ 17, വെള്ളിയാഴ്ച) രാത്രി 8 മണിക്ക് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെ (QNCC) അൽ മയാസ തിയേറ്ററിൽ   അരങ്ങേറുന്നത്. കുട്ടിക്കാലം മുതൽ നമ്മൾ കേട്ട് വളർന്ന പ്രിയപ്പെട്ട അറബിക്, അന്തർദേശീയ കാർട്ടൂൺ തീം സോങ്ങുകൾ ഒരു മുഴുവൻ ഓർക്കസ്ട്രയുടെ അകമ്പടിയോടെ ഒരുക്കിയിരിക്കുന്നു.

October 17, 2025
8pm (doors open 7pm)
QNCC

KATARA BOOK FAIR

ജ്ഞാനവും സംസ്കാരവും സമന്വയിക്കുന്ന കത്താറ പുസ്തകമേള ഒക്ടോബർ 19 വരെ കത്താറ കൾച്ചറൽ വില്ലേജിൽ തുടരുന്നു. 11-ാമത് കത്താറ അറബിക് നോവൽ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ഈ മേളയിൽ, ഖത്തറിൽ നിന്നും വിവിധ അറബ് രാജ്യങ്ങളിൽ നിന്നുമുള്ള 90-ൽ അധികം പ്രസാധകർ പങ്കെടുക്കുന്നുണ്ട്. വിവിധ വിഷയങ്ങളിലുള്ള പുതിയ നോവലുകൾ, കവിതാസമാഹാരങ്ങൾ, നിരൂപണ ഗ്രന്ഥങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ എന്നിവയുടെ വലിയ ശേഖരം ഇവിടെയുണ്ട്. പുസ്തക പ്രകാശനങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ തുടങ്ങിയ അനുബന്ധ പരിപാടികളും മേളയോടനുബന്ധിച്ച് നടക്കുന്നുണ്ട് .

Until October 19, 2025
10am – 10pm
Katara Cultural Village

1st ODP Dragon Boat Autumn Regatta

മിനാ ഡിസ്ട്രിക്റ്റിലെ ജലാശയത്തിൽ അരങ്ങേറുന്ന ഈ ഉദ്ഘാടന ഡ്രാഗൺ ബോട്ട് റെഗാട്ട, ടീം വർക്കിന്റെയും കായികക്ഷമതയുടെയും ആവേശകരമായ മത്സരമാണ് കാഴ്ചവെക്കുന്നത്. 300 മീറ്റർ ദൂരത്തിലായി നടക്കുന്ന ഈ മത്സരങ്ങളിൽ നിരവധി ടീമുകളാണ് കിരീടത്തിനായി തുഴയുന്നത്. ഖത്തറിലെ വാട്ടർ സ്പോർട്സ് സംസ്കാരത്തിന് ഊന്നൽ നൽകുന്ന ഈ ഹൈ-എനർജി ഇവന്റ് കാണാനും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കാനും എല്ലാവരെയും ക്ഷണിക്കുന്നു

October 17, 2025
6am – 5pm
Mina Corniche, Old Doha Port