Qatar This Weekend

AL SHAQAB INTERNATIONAL ARABIAN HORSE SHOW

ഖത്തറിന്റെ സമ്പന്നമായ പൈതൃകവും അറബ് സംസ്കാരവും വിളിച്ചോതുന്ന പരിപാടിയാണ് Al Shaqab International Arabian Horse Show. നവംബർ 5 മുതൽ 8 വരെ അൽ ഷഖാബിലെ ഔട്ട്‌ഡോർ ലോങ്‌നൈൻസ് അറീനയിൽ നടക്കുന്ന ഈ പ്രദർശനം ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച അറബ്യൻ കുതിരകളെ ഒരു വേദിയിൽ അണിനിരത്തും. കുതിരകളുടെ സൗന്ദര്യവും വംശശുദ്ധിയും വിലയിരുത്തുന്ന ഈ മത്സരം, അറേബ്യൻ കുതിരകളോടുള്ള ഖത്തറിന്റെ ആഴമായ സ്നേഹത്തെയും ശ്രദ്ധയെയും പ്രതിഫലിപ്പിക്കുന്നു. രാജ്യത്തിന്റെ പാരമ്പര്യത്തിൽ താൽപ്പര്യമുള്ളവർക്കും കുതിരപ്രേമികൾക്കും ഇത് കണ്ണിന് വിരുന്നേകുന്ന കാഴ്ചയായിരിക്കും.

Until November 8, 2025, | Sat–Thu: 9am – 9pm | Fri: 3pm – 10pm

KIDS EXPO 2025

നവംബർ 4 മുതൽ 8 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടക്കുന്ന കിഡ്‌സ് എക്‌സ്‌പോ 2025 കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടി പ്രത്യേകം ഒരുക്കിയ വിജ്ഞാന-വിനോദ മേള. “നമ്മുടെ കുട്ടികളാണ് ഏറ്റവും വലിയ നിധി” എന്ന പ്രമേയത്തിൽ നടക്കുന്ന ഈ എക്‌സ്‌പോയിൽ വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം, വിനോദം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കും. കുട്ടികൾക്ക് കളിച്ചും പഠിച്ചും സമയം ചെലവഴിക്കാനുള്ള ഇന്ററാക്ടീവ് സ്റ്റാളുകളും കളിയിടങ്ങളും ഇവിടെയുണ്ടാകും. കുട്ടികളുടെ വളർച്ച, സുരക്ഷ, ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ മേള കുടുംബസമേതം സന്ദർശിക്കാൻ പറ്റിയതാണ്.

Doha Exhibition and Convention Center (Hall 1 & 2)

Until November 8, 2025, | Sat–Thu: 9am – 9pm | Fri: 3pm – 10pm

FIFA U-17 World Cup Qatar 2025

നവംബർ 3-ന് ആരംഭിച്ച് 27 വരെ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ 2025 കായികപ്രേമികൾക്ക് വലിയൊരു വിരുന്നാണ്. ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ഈ കൗമാര ഫുട്ബോൾ ലോകകപ്പിന് ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളാണ് വേദിയാകുന്നത്. ലോകമെമ്പാടുമുള്ള യുവ ഫുട്ബോൾ പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ ടൂർണമെന്റ് ലോകോത്തര ഫുട്ബോളിന്റെ ആവേശം ഖത്തറിലേക്ക് വീണ്ടും കൊണ്ടുവരുന്നു. ഈ വാരാന്ത്യത്തിൽ നടക്കുന്ന മത്സരങ്ങൾ കാണാൻ ഫുട്ബോൾ ആരാധകർക്ക് ടിക്കറ്റുകൾ ലഭ്യമാണ്. അടുത്ത അഞ്ച് വർഷത്തേക്ക് (2029 വരെ) ലോകകപ്പിന് ഖത്തർ സ്ഥിരം വേദിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ടൂർണമെന്റാണിത്.

WEEKEND MATCH SCHEDULES:

NOVEMBER 6:

Group A: Qatar vs South Africa (Aspire Zone, pitch 7, 6:45 pm/15:45 GMT)

Group C: Senegal vs Costa Rica (Aspire Zone, pitch 9, 6:45 pm/15:45 GMT)

NOVEMBER 7:

Group E: England vs Haiti (Aspire Zone, pitch 3, 3:30 pm/12:30 GMT)

Group G: El Salvador vs Colombia (Aspire Zone, pitch 8, 3:30 pm/12:30 GMT)

Group G: Germany vs North Korea (Aspire Zone, pitch 1, 4:00 pm/13:00 GMT)

Group E: Egypt vs Venezuela (Aspire Zone, pitch 5, 4:30 pm/13:30 GMT)

Group F: Mexico vs Ivory Coast (Aspire Zone, pitch 2, 5:45 pm/14:45 GMT)

Group F: Switzerland vs South Korea (Aspire Zone, pitch 4, 6:15 pm/15:15 GMT)

Group H: Brazil vs Indonesia (Aspire Zone, pitch 7, 6:45 pm/15:45 GMT)

Group H: Zambia vs Honduras (Aspire Zone, pitch 9, 6:45 pm/15:45 GMT)

NOVEMBER 8:

Group I: Czechia vs Burkina Faso (Aspire Zone, pitch 3, 3:30 pm/12:30 GMT)

Group K: Uganda vs Chile (Aspire Zone, pitch 8, 3:30 pm/12:30 GMT)

Group L: Mali vs Austria (Aspire Zone, pitch 1, 4:00 pm/13:00 GMT)

Group K: France vs Canada (Aspire Zone, pitch 5, 4:30 pm/13:30 GMT)

Group I: USA vs Tajikistan (Aspire Zone, pitch 2, 5:45 pm/14:45 GMT)

Group J: Paraguay vs Panama (Aspire Zone, pitch 4, 6:15 pm/15:15 GMT)

Group J: Ireland vs Uzbekistan (Aspire Zone, pitch 9, 6:45 pm/15:45 GMT)

Group L: Saudi Arabia vs New Zealand (Aspire Zone, pitch 7, 6:45 pm/15:45 GMT)

Until November 27, 2025 | Matches between 4pm – 6:45pm

QATAR BOAT SHOW-2025

ആഢംബരവും സമുദ്രജീവിതശൈലിയും ഇഷ്ടപ്പെടുന്നവർക്കായി ഖത്തർ ബോട്ട് ഷോ 2025 ഈ വാരാന്ത്യത്തിൽ പഴയ ദോഹ തുറമുഖത്ത് (Old Doha Port) നടക്കും. നവംബർ 5 മുതൽ 8 വരെയാണ് ഈ പ്രമുഖ മറൈൻ ഇവന്റ്. ഏറ്റവും പുതിയ ആഢംബര യാച്ചുകൾ, കപ്പലോട്ട ഉപകരണങ്ങൾ, മറൈൻ സാങ്കേതികവിദ്യകൾ എന്നിവയുടെ പ്രദർശനമാണ് ഇവിടെ ഒരുക്കുക. ജലകായിക വിനോദങ്ങൾ, വിനോദ പരിപാടികൾ, രുചികരമായ ഭക്ഷണ സ്റ്റാളുകൾ എന്നിവയും ബോട്ട് ഷോയുടെ ഭാഗമായുണ്ട്. കടൽത്തീരത്തെ മനോഹരമായ കാഴ്ചകളും ആഢംബരത്തിന്റെ തിളക്കവും ആസ്വദിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്താം.

Until NOV 8, 2025

Thurs & Fri: 4pm – 10pm; Wed & Sat: 4pm – 9pm

Containers Yard, Old Doha Port