Qatar This Weekend

GLOW IN LIGHT- A MAGICAL WORLD OF LIGHT AND FUN

വെളിച്ചവും നിറങ്ങളും creativity  ഒത്തുചേരുന്ന ഒരു മാന്ത്രിക ലോകം ഒരുക്കിയിരിക്കുകയാണ് Ezdan Mall Wakra- Gate 1ൽ. നിയോൺ പെയിന്റിംഗ്, ഗ്ലോ സ്ലൈം നിർമ്മാണം, ഗ്ലോ സാൻഡ് പ്ലേ, LED ബ്രേസ്ലെറ്റുകൾ അണിഞ്ഞുള്ള ഡാൻസ് തുടങ്ങി വർണാഭമായ അലങ്കാരങ്ങൾക്കിടയിൽ കുട്ടികൾക്ക് വിസ്മയം നൽകുന്ന നിരവധി വിനോദങ്ങളുണ്ട്.കൂടാതെ, എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലും LED ഡിജെ കഥാപാത്രങ്ങൾ, LED മാജിക് ഷോ, അതിമനോഹരമായ LED ബബിൾ ഷോ എന്നിവ പോലുള്ള സ്പെഷ്യൽ ലൈവ് ഷോകൾ ആസ്വദിക്കാം. ഈ ആഘോഷം സൗജന്യമാണ്.

Ezdan Mall Al Wakra – Gate 1
Until October 24, 2025
Every Thursday & Friday, 6pm to 9pm

STANDUP PADDLE COMPETETION

പാഡിൽ ബോർഡിംഗ് ഇഷ്ടപ്പെടുന്നവർക്കായി  Old Doha Port, Al Bandar  ൽ standup paddleboarding competition. ഈ മത്സരത്തിൽപങ്കെടുക്കുകയോ, മത്സരം കാണുകയോ ചെയ്യാം. ഈ ആവേശത്തിൽ നിങ്ങളും പങ്കുചേരുക!

October 10, 2025
2-6pm
Old Doha Port, Al Bandar

SWARALAYA 2025

ദക്ഷിണേന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ മഹത്വവും സാംസ്കാരിക പ്രാധാന്യവും വിളിച്ചോതുന്ന സ്വരലയ 2025 . 3 വർഷത്തെ മ്യൂസിക്കൽ excellence ആഘോഷിക്കുന്ന ഈ പ്രത്യേക വേദിയിൽ ഒരു പരമ്പരാഗത കർണാടക സംഗീത അരങ്ങേറ്റവും മനോഹരമായ നവരാത്രി സംഗീതോത്സവവും അരങ്ങേറും. സംഗീതപ്രേമികൾക്ക് ഇതൊരു അസുലഭമായ കലാവിരുന്നാണ്.

October 11, 2025
6pm
SKILLS DEVELOPMENT CENTRE: CC Ashoka Hall