Dragon Boat Regatta Qatar 2025

Pearl Qatarനെ ആവേശം കൊള്ളിച്ചുകൊണ്ട് സെപ്റ്റംബർ 26-ന് രാവിലെ 5:00 മുതൽ 11:30 വരെ ലുസൈൽ മറീന കോർണിഷിൽ ഡ്രാഗൺ ബോട്ട് റെഗാട്ട ഖത്തർ 2025. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ ഈ ആവേശകരമായ മത്സരത്തിൽ പങ്കെടുക്കും. ഈ മത്സരത്തിൽ പങ്കെടുക്കാനും മല്സരാര്ഥികളെ ആർപ്പുവിളിച്ചു പ്രോത്സാഹിപ്പിക്കാനുമായി സൗജന്യ പ്രവേശനം ഏർപ്പെടുത്തിയിരിക്കുന്നു.
September 26, 2025
5am – 11:30am
Lusail Marina Corniche
Al Thakhira Mangroves Beach Cleanup
സെപ്റ്റംബർ 26-ന് വൈകുന്നേരം 3:45 മുതൽ 5:00 വരെ അൽ ഖോർ-അൽ തഖിറ മുനിസിപ്പാലിറ്റിയിലെ കണ്ടൽക്കാടുകളിൽ നടക്കുന്ന ബീച്ച് ശുചീകരണത്തിൽ നമുക്കും പങ്കുചേരാം .ഖത്തറിൻ്റെ ആവാസവ്യവസ്ഥയെ വൃത്തിയുള്ളതും സുസ്ഥിരവുമാക്കുന്നതിന് വേണ്ടി സന്നദ്ധപ്രവർത്തകർക്ക് ഈ പരിപാടിയിൽ ഒരുമിച്ച് പ്രവർത്തിക്കാം. പ്രകൃതിയുമായി അടുത്തിടപഴകാനും ഔട്ട്‌ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള മികച്ച അവസരമാണിത്.
September 26, 2025
3:45pm – 5pm
Al Khor-Al Thakhira Municipality
Doha Women Forum

സെപ്റ്റംബർ 27-ന് രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ ഗ്രാൻഡ് ഹയാത്ത് ദോഹയിൽ നടക്കുന്ന ദോഹ വുമൺ ഫോറത്തിന് ഖത്തർ നാഷണൽ കൺവെൻഷൻ സെൻ്റർ ആതിഥേയത്വം വഹിക്കും. ഈ വർഷത്തെ പ്രധാന വിഷയം “Breaking Barriers” എന്നതാണ്. ഈ പരിപാടിയിൽ ശാക്തീകരണ സംഭാഷണങ്ങൾ, പ്രചോദനാത്മകമായ പ്രഭാഷകർ, വിലയേറിയ നെറ്റ്‌വർക്കിംഗ് എന്നിവ ഉണ്ടാകും. ഈ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് പരസ്പരം ബന്ധപ്പെടാനും, പഠിക്കാനും, പ്രചോദിതരാകാനും കഴിയും
September 27, 2025
10am – 4pm
Grand Hyatt Doha