Qatar This Weekend.!

S’hail

കത്താറ International Hunting and Falcon Exhibition , s’hail ന്റെ 9ആം പതിപ്പ് വീണ്ടും കത്താറയിൽ സെപ്തംബര് 14 നു വീണ്ടും എത്തുന്നു. 21 രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം കമ്പനികൾ പങ്കെടുക്കുന്ന ഈ പരിപാടി ഒരു ആഗോള വേദിയാണ്. വേട്ടയാടൽ ആയുധങ്ങൾ, ഫാൽക്കൺറി സാധനങ്ങൾ, മരുഭൂമിയിലെയും സഫാരിയിലെയും ഉപകരണങ്ങൾ എന്നിവയുടെ വലിയ ശേഖരം സന്ദർശകർക്ക് ഇവിടെ കാണാം.

Until September 14, 2025
Saturday to Thursday: 10am – 10pm; Friday: 2pm – 10pm
Katara Cultural Village

SUSTAINABLE INTERACTIVE PAVILLION

World Cleanup Dayയൊടനുബന്ധിച്ച ഖത്തറിലെ മുനിസിപ്പാലിറ്റി മന്ത്രാലയം സസ്റ്റെയ്നബിൾ ഇന്ററാക്ടീവ് പവലിയൻ ആരംഭിച്ചു. ആകർഷകമായ പ്രവർത്തനങ്ങൾ, മത്സരങ്ങൾ, വിദ്യാഭ്യാസ സെഷനുകൾ എന്നിവയിലൂടെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഒരു ഹരിത ഭാവിക്ക് എങ്ങനെ സംഭാവന നൽകാമെന്നും കുടുംബങ്ങൾക്ക് പഠിക്കാൻ മികച്ച അവസരമാണിത് .


Until September, 20
9am – 9m
Doha Festival City

ART LAND

ഭാവനയ്ക്കും വിനോദത്തിനും ഊർജ്ജം പകരാൻ രൂപകൽപ്പന ചെയ്ത ഒരു ക്രിയേറ്റീവ് സ്പേസ് ,Art Land , സെപ്തംബര് 12 മുതൽ Tawar Mallൽ ആരംഭിച്ചിരിക്കുന്നു .ബൗൺസ് ട്രാംപോളിൻ പാർക്ക്, ഒരു മ്യൂസിക്കൽ വാട്ടർ ഫൗണ്ടൻ, പുരാവസ്തു എക്സിബിഷൻ സുവനീറുകളും ഇവിടെ കണ്ടെത്താൻ കഴിയും.

September 12, 2025
6:30pm
Tawar Mall, Doha