ഈ വീക്കെൻഡ് മനോഹരമാക്കാൻ ഖത്തർ നിങ്ങൾക്കായി ഒരുക്കിവെച്ച വിരുന്നുകളുമായി Qatar’s Favorite Malayalam Radio Station , Radio Suno 91.7 FM , Qatar’s Happiness Frequency. ഈ വാരാന്ത്യത്തിൽ ഖത്തറിൽ സന്ദർശകർക്കും പ്രവാസികൾക്കുമായി നിരവധി ആവേശകരമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
WTT CHAMPIONS DOHA 2026
കായിക പ്രേമികൾക്കായി ലുസൈലും അൽ ഷഖാബും ടേബിൾ ടെന്നീസ് ലോകത്തെ മുൻനിര താരങ്ങൾ മാറ്റുരയ്ക്കുന്ന WTT ചാമ്പ്യൻസ് ദോഹ 2026 ലുസൈൽ സ്പോർട്സ് അറീനയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ലോകോത്തര താരങ്ങളുടെ പ്രകടനം നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവർക്ക് ജനുവരി 11 വരെ ഇവിടെ മത്സരങ്ങൾ ആസ്വദിക്കാം.

Until January 11, 2026
Starts 10:30am
Lusail Sports Arena
MAGICAL WEEKEND AT TAWAR MALL
കുട്ടികളുമായി സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് തവാർ മാളിലെ ‘മാജിക്കൽ വീക്കെൻഡ്’ മികച്ചൊരു ഓപ്ഷനാണ്. ജനുവരി 9-ന് വൈകുന്നേരം 6 മണി മുതൽ മാജിക് ഷോകളും ഗെയിമുകളും ഇവിടെയുണ്ടാകും.

January 9, 2026
From 6pm
Tawar Mall
CITY SPEAKS EXHIBITION
കത്താറ കൾച്ചറൽ ഫോട്ടോഗ്രഫി സെന്റർ ഒരുക്കുന്ന ‘സിറ്റി സ്പീക്സ്’ എക്സിബിഷൻ, ദോഹയുടെ നഗരഭംഗിയും ദൈനംദിന ജീവിതവും ക്യാമറക്കണ്ണിലൂടെ മനോഹരമായി ആവിഷ്കരിക്കുന്നു. പ്രഗത്ഭരായ ഫോട്ടോഗ്രാഫർമാരുടെ ശ്രദ്ധേയമായ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഈ ഇടം, കലയെയും നഗരസംസ്കാരത്തെയും സ്നേഹിക്കുന്നവർക്ക് ഈ വാരാന്ത്യത്തിൽ സന്ദർശിക്കാൻ പറ്റിയ മികച്ചയിടമാണ്.

January 9, 2026
6pm
Building 18, Katara Cultural Village
PAKISTAN CITRUS FESTIVALS
Souq Waqraൽ അരങ്ങേറുന്ന പാകിസ്ഥാൻ സിട്രസ് ഫെസ്റ്റിവൽ, രുചികരമായ ഓറഞ്ചുകളുടെയും മറ്റ് സിട്രസ് പഴങ്ങളുടെയും വൈവിധ്യമാർന്ന ശേഖരവുമായി സന്ദർശകരെ ആകർഷിക്കുന്നു. പാകിസ്ഥാനിൽ നിന്നുള്ള ലോകോത്തര ഗുണനിലവാരമുള്ള Kinnow ഉൾപ്പെടെയുള്ള പഴങ്ങൾ നേരിട്ട് വാങ്ങാനും അവയുടെ വ്യത്യസ്തമായ രുചികൾ ആസ്വദിക്കാനും ഈ മേള അവസരമൊരുക്കുന്നു. പഴങ്ങൾക്ക് പുറമെ പാകിസ്ഥാനി വിഭവങ്ങളുടെ സ്റ്റാളുകളും സാംസ്കാരിക പ്രദർശനങ്ങളും ഈ ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Until January 18, 2026
4pm onwards
Souq Al Wakra