ഈ വാരാന്ത്യത്തിൽ ഖത്തറിൽ നടക്കുന്ന പ്രധാന വിനോദ പരിപാടികളുടെ വിവരങ്ങൾ താഴെ നൽകുന്നു.
QATAR INTERNATIONAL FOOD FESTIVAL (QIFF)

ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവലിന്റെ 15-ാമത് പതിപ്പ് 974 സ്റ്റേഡിയംപരിസരത്ത് ആവേശകരമായി നടക്കുന്നു. ലോകോത്തര റെസ്റ്റോറന്റുകൾ മുതൽ പ്രാദേശിക ഭക്ഷണശാലകൾ വരെയുള്ള നൂറിലധികം വെണ്ടർമാർ ഇത്തവണ പങ്കെടുക്കുന്നുണ്ട്. സെലിബ്രിറ്റി ഷെഫുകളുടെ ലൈവ് മാസ്റ്റർ ക്ലാസുകൾ നടക്കുന്ന ‘കുക്കിംഗ് സ്റ്റുഡിയോ’, ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാവുന്ന ‘ഡിന്നർ ഇൻ ദി സ്കൈ’ എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്. എല്ലാ ദിവസവും രാത്രി 9:00 മണിക്ക് ആകാശത്ത് വിസ്മയം തീർക്കുന്ന ഡ്രോൺ ഷോകളും കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും.
KATARA INTERNATIONAL EXHIBITION FOR KAHRAMAN

Katara International Exhibition for Kahraman
കരകൗശലവിദ്യയും ചരിത്രവും ഇഷ്ടപ്പെടുന്നവർക്കായി കതാറയിലെ ബിൽഡിംഗ് 12-ൽ (കതാറ ഹാൾ) ആറാമത് കഹ്‌റമാൻ (ആംബർ) എക്സിബിഷൻ നടക്കുന്നു. 13 രാജ്യങ്ങളിൽ നിന്നുള്ള പ്രദർശകർ പങ്കെടുക്കുന്ന ഈ മേളയിൽ അപൂർവമായ ആംബർ കല്ലുകൾ, പ്രാർത്ഥനാ മുത്തുകൾ, ആഭരണങ്ങൾ എന്നിവ കാണാൻ സാധിക്കും. “നോർത്തിലെ സ്വർണ്ണം” എന്നറിയപ്പെടുന്ന ആംബറിന്റെ സാംസ്കാരിക പ്രാധാന്യത്തെക്കുറിച്ച് പഠിക്കാനും ഇത് നല്ലൊരു അവസരമാണ്.
QATAR KITE FESTIVAL

ഓൾഡ് ദോഹ പോർട്ടിലെ മീന പാർക്കിൽ ഖത്തർ കൈറ്റ് ഫെസ്റ്റിവൽ 2026 ആരംഭിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രൊഫഷണൽ ടീമുകൾ പറത്തുന്ന ഭീമാകാരമായ പട്ടങ്ങൾ ആകാശത്ത് വർണ്ണവിസ്മയം തീർക്കും. രാത്രികാലങ്ങളിൽ വെളിച്ചം നിറഞ്ഞ പട്ടങ്ങൾ ഉപയോഗിച്ചുള്ള ഷോകളും കുട്ടികൾക്കായി സ്വന്തമായി പട്ടം നിർമ്മിക്കാനുള്ള വർക്ക്ഷോപ്പുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പാകിസ്ഥാൻ സിട്രസ്ഫെസ്റ്റിവൽ
പുതുമയുള്ള ഒരു സായാഹ്നം ആഗ്രഹിക്കുന്നവർക്ക് അൽവക്ര ഓൾഡ്സൂഖിലെ പാകിസ്ഥാൻ സിട്രസ് ഫെസ്റ്റിവലിലേക്ക് പോകാം. അൽ മദ്ഹൂബ് പോർട്ട് പരിസരത്ത് നടക്കുന്ന ഈ മേളയിൽ പാകിസ്ഥാനിൽ നിന്നുള്ള മികച്ചയിനം ഓറഞ്ചുകളും മറ്റ് സിട്രസ് പഴങ്ങളും രുചിച്ചു നോക്കാം. ദിവസവും വൈകുന്നേരം 4:00 മുതൽരാത്രി9:00 വരെയാണ് പ്രവേശനം.
ദോഹമാരത്തൺ ബൈ ഒറിഡൂ

ജനുവരി 15, 16 തീയതികളിലായി ദോഹ മാരത്തണിന്റെ 14-ാമത് പതിപ്പ് നടക്കുന്നു. ഹോട്ടൽ പാർക്കിലെ മാരത്തൺ വില്ലേജിൽ നിന്നാണ് മത്സരം ആരംഭിക്കുന്നത്. 160 രാജ്യങ്ങളിൽ നിന്നായി ഏകദേശം 20,000 ഓളം പേർ ഇതിൽ പങ്കെടുക്കുന്നുണ്ട്. പാരാലിമ്പിക് ചാമ്പ്യൻ റിച്ചാർഡ് വൈറ്റ്ഹെഡ്, ഒളിമ്പിക് മാരത്തൺ ചാമ്പ്യൻ ടോള തമിരാത്ത് എന്നിവരുടെ സാന്നിധ്യം ഇത്തവണത്തെ പ്രത്യേകതയാണ്. 5 കിലോമീറ്റർ മുതൽ 42 കിലോമീറ്റർ വരെയുള്ള വിവിധ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും.