QATAR – SAUDI ARABIA AGREE TO REOPEN AIRSPACE AND BORDER
നീണ്ട മൂന്നര വര്‍ഷത്തെ ഭിന്നതകള്‍ പരിഹരിച്ച് സൗദി അറേബ്യ ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകള്‍ തുറന്നു.കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സൗദി അറേബ്യയിലെ റിയാദില്‍ ഇന്നു നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കുന്നു.റിയാദിലെ അല്‍ ഉലയില്‍ ആണ് ഉച്ചകോടി നടക്കുക. മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ഖത്തര്‍ അമീര്‍ സൗദിയിലെത്തുന്നത്.
അന്തിമ പരിഹാരം പ്രഖ്യാപിക്കുന്നതോടെ ഗൾഫ് മേഖലയ്ക്ക് തന്നെ പുതിയ ഉണർവ് ആയിരിക്കും പുതിയ തീരുമാനം .2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിന് മേല്‍ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ കര, സമുദ്ര, വ്യോമ പാതകള്‍ അടച്ചും രാഷ്ട്രീയ, നയതന്ത്രബന്ധങ്ങള്‍ വിഛേദിച്ചും ഉപരോധം ഏര്‍പ്പെടുത്തിയത്.