ഗോള സമാധാന സൂചിക (ജിപിഐ) -2021 ലെ ഏറ്റവും സമാധാനം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ മധ്യപൂര്‍വ വടക്കന്‍ ആഫ്രിക്കന്‍ (മിന) മേഖലയില്‍ ഖത്തര്‍ വീണ്ടും ഒന്നാമത്. ആഗോള തലത്തില്‍ 29-ാം സ്ഥാനത്താണ് ഖത്തര്‍.ഓസ്‌ട്രേലിയയിലെ ഇക്കണോമിക്‌സ് ആന്‍ഡ് പീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൂചികയില്‍ 163 രാജ്യങ്ങളാണുള്ളത്. സാമൂഹിക സുരക്ഷ, ആഭ്യന്തര-അന്താരാഷ്ട്ര കലാപങ്ങള്‍, സൈനികനടപടികളുടെ തോത് എന്നീ മൂന്നു പ്രധാന ഘടകങ്ങള്‍ വിലയിരുത്തിയാണ് സൂചിക തയാറാക്കുന്നത്. ഈ വര്‍ഷം 1.605 പോയിന്റാണ് ഖത്തറിനുള്ളത്.സാമൂഹിക സേഫ്റ്റി-സുരക്ഷയുടെ കാര്യത്തില്‍ ആഗോള തലത്തില്‍ 15-ാം സ്ഥാനത്താണ് ഖത്തര്‍.
രാജ്യങ്ങളുടെയും മേഖലകളുടെയും ആനുപാതിക സമാധാനതോത് അളക്കുകയാണ് സൂചികയുടെ ലക്ഷ്യം. ഏറ്റവും ഉയര്‍ന്ന തോതിലുള്ള മികച്ച സുരക്ഷ ഉറപ്പാക്കുന്നതില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവര്‍ത്തനമികവിന്റെ ഫലമാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സമാധാനം നിറഞ്ഞ രാജ്യങ്ങളുടെ മുന്‍നിരയില്‍ തന്നെ ഖത്തര്‍ നിലയുറപ്പിക്കുന്നത്. 2016 മുതല്‍ സൂചികയില്‍ മിന മേഖലയില്‍ ഖത്തര്‍ ഒന്നാം സ്ഥാനം തുടരുകയാണ്.