Qatar on visa on arrival can get automatic visa extension.

ഓണ്‍ അറൈവല്‍, വിസിറ്റിങ് വിസ നീട്ടാന്‍ സൗകര്യം

ഓണ്‍ അറൈവല്‍ വിസയിലും മറ്റു വിസിറ്റിങ് വിസകളിലുമായി ഖത്തറിലുള്ളവര്‍ക്ക് ഓട്ടോമാറ്റിക്കായി വിസ പുതുക്കാനാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ https://portal.moi.gov.qa/…/inquiries/vi…/visitvisaextension എന്ന ലിങ്കില്‍ കയറി വിസ നമ്പരും പാസ്‌പോര്‍ട്ട് നമ്പറും ദേശീയതയും സമര്‍പ്പിക്കണം. വിപുലീകരിക്കാന്‍ ലഭ്യമായ ദിവസങ്ങള്‍ 0 എന്ന് കാണിച്ചേക്കാം. രണ്ടു മണിക്കൂറിനുശേഷം പരിശോധിച്ചാല്‍ വിസ പുതുക്കിയതായി കാണാനാകും. ഏപ്രില്‍ 22വരെ ഇത്തരത്തില്‍ യാന്ത്രികമായി പുതുക്കാനാകും. കൊറോണ വൈറസ്(കോവിഡ്19) വ്യാപനവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here