QATAR NATIONAL DAY CELEBRATION 2019

Radio Suno
QATAR NATIONAL DAY CELEBRATION  2019
ഖത്തർ  ദേശീയ ദിന  ആഘോഷങ്ങളുമായി  റേഡിയോ  സുനോ  91 .7  എഫ് .എം
 ഡിസംബർ  18 ഖത്തർ  ദേശീയ ദിനം . രാജ്യത്തുടനീളം പന്ത്രണ്ടോളം പ്രധാന ആഘോഷ പരിപാടികള്‍ നടക്കുന്നു . ഖത്തറിന്റെ  ഫേവറിറ്റ്  റേഡിയോ  സ്റ്റേഷൻ  റേഡിയോ  സുനോ 91 .7 എഫ് .എം  നിരവധി പരിപാടികളും  സംഘടിപ്പിക്കുന്നു . ദേശീയ ദിനത്തിൽ  രാവിലെ  മുതൽ  പ്രേത്യക ഫേസ്ബുക്  ലൈവ്  ഉൾപ്പെടെ  അതിഥികളും  ചേരുന്ന പരിപാടികൾ ആണ്  ഒരുക്കിയിരിക്കുന്നത് .
ദേശീയദിനത്തിന്റെ ഭാഗമായ സൈനിക പരേഡ്  ദേശീയ ദിനത്തിൽ ദോഹ കോര്‍ണിഷില്‍  രാവിലെ 9.30ന് നടക്കും. കര, നാവിക, തീര സേനകളുടെ പരേഡുകളും വ്യോമ സേനയുടെ ആകാശ പ്രകടനങ്ങളും കാണാം.
ആഘോഷ പരിപാടികൾ
അല്‍വക്ര സ്‌പോര്‍ട്‌സ് ക്ലബ്ബ്, ബര്‍വ അല്‍ ബഹാര, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ അക്കോമഡേഷന്‍ സിറ്റി, ദോഹ സ്‌റ്റേഡിയം, ശ്രീലങ്കന്‍ സ്‌കൂള്‍, ബര്‍വ വില്ലേജ്-മുകെയ്ന്‍സ്, ഷഹാനിയ ഇന്‍ഡസ്ട്രിയല്‍  ഏരിയ, ലുസെയ്ല്‍ സ്‌പോര്‍്ട്‌സ് കോംപ്ലക്‌സ്, അല്‍ഖോര്‍ ബര്‍വ വര്‍ക്കേഴ്‌സ് റിക്രിയേഷന്‍ കോംപ്ലക്‌സ് എന്നിവിടങ്ങളിലാണ് വിവിധ പരിപാടികള്‍ നടക്കുന്നത്.
മെട്രോ
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ 21 വരെ ദോഹ മെട്രോ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. ശനി മുതല്‍ വ്യാഴം വരെ രാവിലെ 6 മുതല്‍ പുലര്‍ച്ചെ ഒന്ന് വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ പുലര്‍ച്ചെ ഒന്ന് വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ പുലര്‍ച്ചെ ഒന്ന് വരെയുമായിരിക്കും പുതിയ സമയക്രമം. പ്രധാന വേദിയായ ദര്‍ബ് അല്‍ സായിയിലേക്ക് എത്താന്‍ ഗോള്‍ഡ് ലൈനിലെ ജൊആന്‍ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. സ്‌റ്റേഷനില്‍ നിന്ന് രാവിലെ 9 മുതല്‍ 1 വരെയും വൈകിട്ട് 3.30 മുതല്‍ രാത്രി 10 വരെയും മെട്രോലിങ്ക് ബസുകളുടെ സേവനവും ലഭിക്കും.

MORE FROM RADIO SUNO