QATAR NATIONAL DAY 2020
ദേശീയ ദിന നിറവിൽ ഖത്തർ
‘സാമ്രാജ്യത്തിന്റെ (സിംഹാസനത്തിന്റെ) നാഥന് സ്തുതി, എല്ലാ പ്രവൃത്തികളിലും ദൈവത്തിന്റെ വിധി സ്വീകരിക്കുന്നു’ (We praise you, the Lord of the Throne, We accept your judgment in all actions) ഈ ദേശീയ ദിന മുദ്രാവാക്യത്തോടെ ഖത്തർ ദേശീയ ദിന നിറവിൽ .
1878 ഡിസംബർ 18ന് ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് താനി ഖത്തറിന്റെ ഭരണാധികാരിയായി ചുമതലയേറ്റതിന്റെയും ഐക്യരാഷ്ട്രമായുള്ള ഖത്തറിന്റെ ഏകീകരണത്തിന്റെയും സ്മരണ പുതുക്കിയാണ് ഡിസംബർ 18 ദേശീയ ദിനമായി ആഘോഷിക്കുന്നത് .
ഇത്തവണ ഖത്തര്‍ ദേശീയ ദിന പരേഡ് കാണാന്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ക്ഷണിക്കപ്പെട്ട പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മാത്രമേ പ്രവേശനമുള്ളുവെന്ന് ദേശീയദിന സംഘാടക കമ്മിറ്റി.കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരേഡ് നടക്കുക.
ഖത്തർ ദേശീയ ദിനാഘോഷത്തിന് ഡിസംബർ 17നാണ് പൊതു അവധി പ്രഖ്യാപിച്ചത് . അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. ദേശീയ ദിനാഘോഷത്തിനായി ഷോപ്പിങ് മാളുകളും ഒരുങ്ങിക്കഴിഞ്ഞു . 18 വരെ നീളുന്ന ആഘോഷങ്ങൾക്ക് ഫെസ്റ്റിവൽ സിറ്റിയിൽ ഇന്നലെ തുടക്കമായി.