COVID പോസിറ്റീവായി നേരിയ ലക്ഷണങ്ങൾ ഉള്ളവർ ഹോം ഐസലേഷനിൽ കഴിയുന്നതാണ് സുരക്ഷിതമെന്ന് നിർദേശം.സുരക്ഷിതമായി 10 ദിവസം വീട്ടിനുള്ളിൽ ഐസലേഷനിൽ കഴിയുകയാണ് വേണ്ടതെന്ന് എച്ച്എംസി കമ്യൂണിക്കബിൾ ഡിസീസ് സെന്റർ മെഡിക്കൽ ഡയറക്ടർ . ആദ്യത്തെ 5 ദിവസം മുറിക്ക് പുറത്തിറങ്ങുകയോ കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്താനോ പാടില്ല.അടുത്ത 5 ദിവസം മുറിയ്ക്ക് പുറത്തിറങ്ങാമെങ്കിലും എല്ലായ്‌പ്പോഴും ഫെയ്‌സ് മാസ്‌ക് ധരിക്കണം.ഐസലേഷനിൽ കഴിയുന്നവർക്ക് എച്ച്എംസിയുടെ കേന്ദ്രീകൃത ഹോം ഐസലേഷൻ സർവീസിന്റെ സേവനം ലഭിക്കും. ഇതിനായി 16000 എന്ന നമ്പറിൽ വിളിച്ച് ഓപ്ഷൻ 1 തിരഞ്ഞെടുത്ത് 3 അമർത്തണം. 24 മണിക്കൂറും സേവനം തേടാം.
RELATED : CATCH ALL THE UPDATES ABOUT COVID 19