QATAR AIRWAYS WINS AIRLINE OF THE YEAR – തുടർച്ചയായ ഏഴാം തവണയും സ്‌കൈട്രാക്‌സിന്റെ എയർലൈൻ ഓഫ് ദ ഇയർ പുരസ്‌കാരം ഖത്തർ എയർവേയ്‌സ് സ്വന്തമാക്കി . 25-ാം വാർഷിക ആഘോഷ വേളയിലാണ് ഖത്തർ എയർവേയ്‌സ്.എയർലൈൻ ഓഫ് ദ ഇയർ പുരസ്‌കാരത്തിനു പുറമേ ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ്,മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിങ്, മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻ എന്നിങ്ങനെ 3 പുരസ്‌കാരങ്ങളും ഖത്തർ എയർവേയ്‌സ് തന്നെയാണ് നേടിയത് . 2011, 2012, 2015, 2017, 2019, 2021 വർഷങ്ങളിലും എയർലൈൻ ഓഫ് ദ ഇയർ പുരസ്‌കാരം ഖത്തർ എയർവേയ്‌സിനായിരുന്നു.വ്യോമ മേഖലയിലെ ഓസ്‌കാർ എന്നറിയപ്പെടുന്ന സുപ്രധാന പുരസ്‌കാരമാണു സ്‌കൈ ട്രാക്‌സിന്റേത്.world’s best airline for 2022 .