QATAR AIRWAYS TO OPERATE WORLDS FIRST FULLY COVID -19 VACCINATED FLIGHT
പൂര്‍ണമായും കോവിഡ് വാക്‌സീന്‍ സുരക്ഷയില്‍ പറന്ന ആദ്യ വിമാനമെന്ന ഖ്യാതി സ്വന്തമാക്കി ഖത്തർ എയർവെയ്‌സ് .ക്യുആര്‍ 6421 ഖത്തര്‍ എയര്‍വേയ്‌സ് വിമാനം കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ പൈലറ്റുമാര്‍, കാബിന്‍ ക്രൂ ജീവനക്കാര്‍, യാത്രക്കാര്‍ എന്നിവരെ മാത്രം ഉൾപ്പെടുത്തിയാണ് യാത്ര ചെയ്തതത്.
ചെക്ക് ഇന്‍ കൗണ്ടറിലെ ജീവനക്കാരും കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരായിരുന്നു.ദോഹ-ദോഹ സര്‍വീസില്‍ മൂന്നു മണിക്കൂറോളം ഗള്‍ഫ് മേഖലയുടെ ആകാശത്ത് പറന്ന വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 2.00ന് തിരികെ ഹമദ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു.ലോകത്തിലെ ആദ്യത്തെ സീറോ-ടച്ച് ഫ്‌ളൈറ്റ് എന്റര്‍ടെയ്ന്‍മെന്റ് സാങ്കേതിക വിദ്യ ഉള്‍പ്പെടെയുളള നൂതന സമ്പര്‍ക്ക രഹിത സംവിധാനങ്ങളിലാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രവര്‍ത്തനം.പ്രതിദിനം 1,000 ഡോസ് വാക്‌സീന്‍ ആണ് ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍ക്കായി വിതരണം ചെയ്തു വരുന്നത്.