QATAR 2022 WORLD CUP EMBLEM
ഫിഫയുടെ ചരിത്രത്തിലെ ത്രിമാന രൂപത്തിലുള്ള ആദ്യ ലോഗോ കൂടിയാണ് ഖത്തർ ലോകകപ്പിലേത്
ഫിഫ ലോകകപ്പിന്റെ മാതൃകയിലുള്ള 8 എന്ന അക്കമാണ് ലോഗോയുടെ പ്രധാന ഭാഗം. 2022 ലോകകപ്പിന് വേദിയാകുന്ന 8 8 സ്റ്റേഡിയങ്ങളെയാണ് 8 എന്ന അക്കം സൂചിപ്പിക്കുന്നത് .
മരുഭൂമിയുടെ ഉയർച്ച താഴ്ചകൾ അനുസ്മരിപ്പിക്കുന്നതാണ് രൂപഘടന.
തണുപ്പ് കാലത്ത് അറബ് ജനത ഉപയോഗിക്കുന്ന പരമ്പരാഗത ഷാളിനെ ഓർമിപ്പിക്കുന്നതാണ് മധ്യഭാഗം.
ലോഗോയിലെ മുകളിലും താഴെയുമുള്ള അക്ഷരങ്ങൾ അറബ് കാലിഗ്രഫിയാണ്. ഖഷീദ എന്നറിയപ്പെടുന്ന കാലിഗ്രാഫി ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത് .
ലോഗോയ്ക്കുള്ളിലെ ഫുട്ബോൾ രൂപങ്ങൾ ജ്യാമിതീയ ശൈലിയിലാണ്. അറബ് ശാസ്ത്ര സംസ്കാരമാണ് ഇതുകൊണ്ടു സൂചിപ്പിക്കുന്നത് .