പി.വി സിന്ധുവിന് സ്വർണ്ണ തിളക്കവും .
PV SINDHU വിനു കോമൺ വെൽത്ത് ഗെയിംസ് വനിതാ വിഭാഗം ബാഡ്മിന്റനിൽ സ്വർണം. കോമൺ വെൽത്ത് ഗെയിംസിലെ സിന്ധുവിന്റെ ആദ്യ സ്വർണ്ണമാണിത് . ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെയാണു സിന്ധു തോൽപിച്ചത്. സ്കോർ 21–15, 21–13. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ 19–ാം സ്വർണമാണിത്.2014 ൽ വെള്ളിയും 2018 ൽ വെങ്കലവും താരം സ്വന്തമാക്കിയിട്ടുണ്ട്.ലോകചാംപ്യൻഷിപ്പിൽ അഞ്ചു തവണയും (1 സ്വർണം, 2 വെള്ളി, 2 വെങ്കലം) ഒളിംപിക്സിൽ രണ്ടു വട്ടവും സിന്ധു സിന്ധു മെഡലുകൾ (വെള്ളി, വെങ്കലം) നേടി.