PREVENTION IS BETTER THAN CURE

RADIO SUNO 917

PREVENTION IS BETTER THAN CURE

പ്രതിരോധ നടപടികൾ ശക്തമെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണം. വ്യക്തിശുചിത്വം ഉൾപ്പെടെയുള്ള സംരക്ഷണ നടപടികൾ സ്വീകരിക്കണം.

കൈകൾ എപ്പോഴും സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കണം.

രോഗികളുമായി അകലം പാലിക്കണം

തുമ്മൽ, ചുമ എന്നിവ ഉള്ളപ്പോൾ ടിഷ്യൂ ഉപയോഗിച്ച് മൂക്കും വായയും അടച്ചുപിടിക്കണം. ടിഷ്യൂ ടിഷ്യൂ മാലിന്യപെട്ടിയിൽ നിക്ഷേപിക്കണം.

കോവിഡ്-19 ഹോട്ട്‌ലൈൻ നമ്പർ പ്രവർത്തനസജ്ജമായി. 16000 എന്ന നമ്പറിൽ സഹായം തേടാം.

രോഗബാധിത രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ 14 ദിവസത്തിനിടെ ദോഹയിലേക്ക് എത്തിയവർക്കു ചുമയും പനിയും ഉണ്ടെങ്കിൽ നിർബന്ധമായും പരിശോധന നടത്തണം. വിശ്വസനീയമല്ലാത്ത കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകൾ സ്വീകരിക്കരുതെന്ന് അധികൃതർ നിർദേശിച്ചു.രോഗത്തെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

കൊറോണയെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ നമുക്ക് മറ്റുള്ളവരിലേക്കും എത്തിക്കാം.

MORE FROM RADIO SUNO