Premam RADIO SUNO

PREMAM CELEBRATING 5 YEARS

PREMAM CELEBRATING 5 YEARS

അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കിയ ‘പ്രേമം’ റിലീസ് ചെയ്തിട്ട് ഇന്ന് അഞ്ചു വര്‍ഷം പിന്നിടുകയാണ്. ഭാഷകളുടെ അതിര്‍ വരമ്പുകളില്ലാതെ തെന്നിന്ത്യ ഒട്ടാകെ ഏറ്റെടുത്ത ചിത്രമായിരുന്നു പ്രേമം. പ്രദർശനത്തിനെത്തി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 2015ൽ പുറത്തിറങ്ങിയതിൽ ഏറ്റവും വലിയ വിജയചിത്രമായി പ്രേമം മാറി. തമിഴ് നാട്ടിലെ പുതുതലമുറ മലയാള സിനിമയെ നെഞ്ചേറ്റിയത് പ്രേമത്തിലൂടെ ആയിരുന്നു .

പ്രേമത്തിന്റെ 5 വർഷം പിന്നിടുമ്പോൾ അറിയാം ചില വിശേഷങ്ങൾ

  • “പ്രേമം ” എന്ന ടൈറ്റിലിൽ ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൗതുകം ഉളവാക്കുന്ന ഒരു ടാഗ് ലൈൻ ചേർത്തിരുന്നു: ടാഗ്‌ലൈൻ ഇങ്ങനെ ആയിരുന്നു “ലോകസിനിമചരിത്രത്തിൽ പുതുമയൊന്നുമില്ലാത്ത രണ്ടാമത്തെ മലയാള ചലച്ചിത്രം.”
  • പുതുമുഖ നായികമാർക്ക് വേണ്ടി നടത്തിയ ഓഡിഷനിലൂടെയാണ് നായികമാരായ അനുപമ പരമേശ്വരനെയും സായി പല്ലവിയെയും മഡോണ സെബാസ്റ്റിനെയും തിരഞ്ഞെടുത്തത്.
  • ആലുവ യൂ സി കോളേജിൽ ഷൂട്ട് ചെയ്ത ഈ സീനുകളിൽ ഒറിജിനാലിറ്റിക്ക് വേണ്ടി നിവിൻ പോളിയും കൂട്ടരും ടേക്ക് പറഞ്ഞതിന് ശേഷം ചില സംഭാഷണങ്ങൾ സ്വയം പറഞ്ഞിരുന്നു. സിങ്ക് സൗണ്ടിൽ ഷൂട്ട് ചെയ്ത രംഗങ്ങൾ റീടേക്കുകൾക്ക് പോയപ്പോൾ കഥാപാത്രങ്ങൾ പറഞ്ഞ ഡയലോഗുകൾ സംവിധാനസഹായികളുടെ പിന്തുണയില്ലാതെയാണ് ആവർത്തിച്ച് പറഞ്ഞിരുന്നത്.
  • സിനിമയിൽ ഡാൻസ് രംഗങ്ങൾക്ക് വേണ്ടിയുള്ള സ്റ്റെപ്പുകൾ സായി പല്ലവി ചിത്രീകരണ സമയത്ത് സ്വയം പ്ലാൻ ചെയ്തതായിരുന്നു .
  • നാല് കോടിക്ക് ചിത്രീകരണം തീർത്ത പ്രേമം തിയറ്ററുകളിൽ കൊയ്തത് അറുപത് കോടികളുടെ ഗ്രോസ് കളക്ഷൻ ആയിരുന്നു. മലയാള സിനിമ ചരിത്രത്തിന്റെ തലവര മാറ്റിയെഴുതിയ ചിത്രമായി പിന്നീട് പ്രേമം മാറി.
  • കേരളം വിട്ട് തമിഴ് നാട്ടിലും നിറഞ്ഞ സദസ്സിൽ ഓടിയ പ്രേമം അവിടെ 200 ദിവസങ്ങൾ തികച്ചു. തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ ഓടിയ മലയാളചിത്രമായി പ്രേമം പേരെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *