PRAVASI BHARATHIYA DIVAS 2023

Radio Suno

PRAVASI BHARATHIYA DIVAS 2023 .ഇന്ന് പ്രവാസി ദിനം . 1915-ല്‍ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ദിവസത്തിന്റെ അനുസ്മരണമെന്ന നിലയിലാണ് 2003 മുതല്‍ പ്രവാസിദിനം ആചരിക്കുന്നത് .ആരായിരിക്കും കടൽ കടന്ന ആദ്യ പ്രവാസി . അത് ആരായിരുന്നാലും ആ യാത്ര ഇന്നും തുടരുകയാണ് . ലാലേട്ടൻ ഡയലോഗ് പോലെ തീരാത്ത പ്രവാസം . പ്രവാസ ഭൂമികകൾ മാറുന്നു എന്ന് മാത്രം . ഒരിക്കൽ ഒഴുക്ക് ഗൾഫിലേയ്ക്ക് ആയിരുന്നങ്കിൽ ഇന്നത് യു.കെ , കാനഡ , ഓസ്‌ട്രേലിയ എന്നൊക്കെ ആയി മാറി എന്ന് മാത്രം . എല്ലാ വർഷവും ജനുവരി-9 നാണ് ഇന്ത്യയിൽ പ്രവാസി ദിനം ആചരിക്കുന്നത് . പ്രവാസി ദിനത്തിന്റെ ഭാഗമായി നടക്കുന്ന പ്രവാസിഭാരതീയ ദിവസ് സമ്മേളനത്തിന് ഇന്ന് ഇൻഡോറിൽ തുടക്കം കുറിച്ചു . ഖത്തറിൽ നിന്നും 200 ലധികം പേർ പങ്കെടുക്കുന്നു . 70 രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളാണ് പങ്കെടുക്കുന്നത് . First Malayalam Radio Station in Qatar , Radio Suno 91.7 FM Kettu Kettu Koottukoodam .

MORE FROM RADIO SUNO