PRANAAMAM SPB

SPB

PRANAAMAM SPB

സംഗീത മേഘം പെയ്തൊഴിഞ്ഞു
മഹാഗായകന് പ്രണാമം

സംഗീത ലോകം ഇത്രയധികം ഹൃദയത്തോടു ചേർത്ത മറ്റൊരു ഗായകനുണ്ടോ … സംഗീതവും സ്നേഹവും നിറഞ്ഞു തുളുമ്പിയ പേരായിരുന്നു എസ് പി ബി . ഭാഷ ഭേദമില്ലാതെ സംഗീത പ്രേമികൾ ഒന്നടങ്കം ആരാധിച്ച സപ്തസ്വരങ്ങൾ ആയിരുന്നു എസ്.പി. ബാലസുബ്രഹ്മണ്യം .

ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിൽ പാടികൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 39000 ലധികം ഗാനങ്ങൾ പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലായി പാടിയിട്ടുണ്ട്.. ഇതിൽ തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് അദ്ദേഹം കൂടുതൽ പാടിയിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് തമിഴിലാണ്. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകരും അദ്ദേഹത്തെ ഉപയോഗിച്ച് ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോകറെകോർഡ് എസ്.പി.ബി ക്ക് സ്വന്തമാണ്. (

ഗായകനെന്നതിന്റെയൊപ്പം നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും എസ്.പി.ബി. ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്.

ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാർഡ് ആറു തവണ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസിനുശേഷം ഈ അവാർഡ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്‌.

ലോകത്ത് സംഗീതമുള്ള കാലത്തോളം നിങ്ങൾ ജീവിക്കും
ഞങ്ങളുടെ കാതുകളിൽ, ഹൃദയത്തിൽ, ഓർമകളിൽ..
പ്രണാമം..വിട..

MORE FROM RADIO SUNO