PORINJU MARIYAM JOSE OFFICIAL TRAILER

Porinju Mariyam Jose Radio Suno

PORINJU MARIYAM JOSE OFFICIAL TRAILER

ഹിറ്റ് മേക്കർ ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് ട്രെയിലർ ലോഞ്ച്

ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ് . ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകിയ ആവേശം ട്രെയിലറിലും നിറയുകയാണ് . മാസ്സ് ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത് . ഒരു ഇടവേളക്കു ശേഷം ജോഷിയുടെ സംവിധാനത്തിൽ പുറത്തു വരാനിരിക്കുന്ന ചിത്രമാണിത് . തൃശൂർ പരിസരമായിരിക്കും ചിത്രത്തിന്റെ ശ്രെദ്ധ കേന്ദ്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചനകൾ . ജോജു ജോർജും ചെമ്പൻ വിനോദ് നൈല ഉഷ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത് . അഭിലാഷ് എന്‍ ചന്ദ്രനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

ചിത്രം ഈ മാസം തിയേറ്ററിലെത്തും.പേര് സൂചിപ്പിക്കുന്നത് പോലെ പൊറിഞ്ചു മറിയം ജോസ് എന്നീ 3 കഥാപാത്രങ്ങളുടെ കഥയാണ് ചിത്രം പറയുന്നത് . ചിത്രത്തില്‍ കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായി നൈലയും പുത്തന്‍പള്ളി ജോസായി ചെമ്പന്.വിനോദും വേഷമിടും .സലീം കുമാര്‍, വിജയരാഘവന്‍, ടി.ജി.രവി, ഫുട്‌ബോള്‍ താരം ഐ.എം.വിജയന്‍ എന്നിവരും നിറഞ്ഞ സാന്നിധ്യമായി എത്തുന്നുണ്ട്. വൻ താരനിരയാൽ സമ്പന്നമായിരുന്നു ട്രെയിലർ ലോഞ്ച് ചടങ്ങുകൾ .

MORE FROM RADIO SUNO