PFIZER VACCINE TO 12-15 YEAR OLDS

Pfizer

PFIZER VACCINTE TO 12-15 YEAR OLDS

12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സീൻ ലഭിക്കാൻ രക്ഷിതാക്കൾക്ക് രജിസ്റ്റർ ചെയ്യാം .ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ www.moph.qa -ൽ രജിസ്റ്റർ ചെയ്യാം . പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ അധികൃതർ റജിസ്ട്രേഷൻ നടത്തിയവരെ ബന്ധപ്പെടും.

സെപ്റ്റംബറിൽ അധ്യായന വർഷം തുടങ്ങുമ്പോൾ സാധാരണ നിലയിലേക്ക് വിദ്യാഭ്യാസ രംഗം മാറാൻ ഇത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി. ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് ഫൈസർ സുരക്ഷിതമാണെന്ന് നിർമാതാക്കളും അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അധികൃതരും വ്യക്തമാക്കിയതിനെ തുടർന്ന് വാക്സീൻ ഇവർക്കും നൽകാൻ തയ്യാറാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു .

 

 

MORE FROM RADIO SUNO