PERSISTANCE PAYS …. BRAVO PV SINDHU

ബാഡ്മിന്റൺ കോർട്ടിലെ വിജയസിന്ധു

ജാപ്പനീസ് സൂപ്പര്‍ താരം നൊസോമി ഒകുഹാരയെ കീഴടക്കി ലോക ചാമ്പ്യന്‍ഷിപ്പിലെ ആദ്യ കിരീടം നേടി പി.വി സിന്ധു . അതും രണ്ട് വര്‍ഷം മുന്‍പ് ഫൈനലില്‍ തോറ്റതിന്‍റെ കണക്കുതീര്‍ത്ത് ആധികാരിക ജയത്തോടെ. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ കിരീടം സിന്ധുവിലൂടെ രാജ്യത്തെത്തുമ്പോള്‍ ഇത് അഭിമാന നിമിഷം . സിന്ധുവിനെ പ്രശംസകൊണ്ട് മൂടുകയാണ് ഇന്ത്യന്‍ കായികലോകം . തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് സിന്ധു ആദ്യ കീരിടത്തിൽ മുത്തമിട്ടത് . ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണം കൂടിയാണിത്. സിന്ധുവിന്റെ കരിയറിലെ അഞ്ചാം മെഡലും.

MORE FROM RADIO SUNO