കോവിഡ് വാക്‌സിന്‍ കാലാവധി പന്ത്രണ്ടില്‍ നിന്ന് 9 മാസമാക്കി കുറച്ചു. രണ്ടാമത്തെ ഡോസെടുത്ത് 9 മാസം കഴിഞ്ഞവര്‍ ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ 2022 ഫെബ്രുവരി 1 മുതല്‍ EHTERAZലെ ഗോള്‍ഡന്‍ ഫ്രെയിം നഷ്ടമാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.കോവിഡ് രണ്ടാമത്തെ ഡോസെടുത്ത് 6 മാസം കഴിയുമ്പോഴേക്കും കോവിഡ് പ്രതിരോധ ശേഷി കുറയുന്നുവെന്ന ക്ലിനിക്കല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നേരത്തെ 12 മാസമായിരുന്ന വാക്‌സിന്‍ കാലാവധി 9 മാസമാക്കി കുറച്ചത്.
2022 ഫെബ്രുവരി 1 മുതല്‍ പുതിയ നടപടികള്‍ പ്രാബല്യത്തിലാകും. ഇതനുസരിച്ച് ഫൈസര്‍-ബയോടെക്, മൊഡേണ, അസ്ട്രാ സെനിക്ക എന്നീ വാക്‌സിനുകളുടെ രണ്ടാമത്തെ ഡോസെടുത്ത് 9 മാസം കഴിഞ്ഞിട്ടുണ്ടെങ്കില്‍ വാക്‌സിനെടുക്കാത്തവര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. കോവിഡ് അപകടനിര്‍ണയ ആപ്പായ ഇഹ്‌തെറാസിലെ പ്രൊഫൈല്‍ കോഡിലെ ഗോള്‍ഡന്‍ ഫ്രെയിം സറ്റാറ്റസും നഷ്ടപ്പെടും. ബൂസ്റ്റര്‍ ഡോസെടുത്താല്‍ മാത്രമേ അടുത്ത 9 മാസത്തേക്ക് വീണ്ടും ഗോള്‍ഡന്‍ ഫ്രെയിം സ്റ്റാറ്റസ് തിരികെ ലഭിക്കൂ.
RELATED : EHTERAZ TO ALLOW ACTIVATION USING INTERNATIONAL SIM