PELE – MAGICIAN OF FOOTBALL

football legend Pele

ഫുട്ബോൾ എന്നാൽ അത് പെലെ കൂടിയാണ് . എഡ്സൺ അരാഞ്ചസ്‌ ഡോ നാസിമെന്റോ ( Edson Arantes do Nascimento ) എന്ന പെലെ ലോക ഫുട്ബോൾ ചരിത്രത്തിന്റെ നെടുംതൂണാണ്. 1367 മത്സരങ്ങളിൽ നിന്നായി 1283 ഗോളുകൾ. ബ്രസീലിനായി നേടിയത് 92 മത്സരങ്ങളിൽ 77 ഗോളുകൾ. 1958 മുതൽ 70 വരെയുള്ള നാലു ലോകകപ്പ് മത്സരങ്ങളിൽ, പതിനാലു കളികളിൽ 12 ഗോളുകൾ. കഷ്ടപ്പാടിൽ നിന്നും ഫുട്ബോൾ ഗ്രൗണ്ടിലെ 90 മിനിറ്റിനെ കീഴടക്കിയ അസാമാന്യ പ്രതിഭ .

ബ്രസീലിലെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബായ സാന്‍റോസിൽ, പെല പ്രവേശിക്കുമ്പോൾ വയസ് പതിനഞ്ച്.

1958-ൽ സ്വീഡനിലാണ് പെലെയുടെ ലോകകപ്പ് അരങ്ങേറ്റം
.
വെയിൽസിനെതിരെയുള്ള മത്സരത്തിൽ പെലെയുടെ ആദ്യ ലോകകപ്പ് ഗോൾ.

സ്വീഡനെതിരെയുള്ള പെലെയുടെ ആദ്യ ഗോൾ ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രത്തിലെ ഒരത്ഭുത ഗോളാണ് .

1958-ലെ ലോകകപ്പിലാണ് പെലെ പത്താം നമ്പർ ജെഴ്സി അണിയുന്നത്.

ലോകം ഫുട്ബോൾ എന്ന ഉത്സവമായ പന്തിനു പിന്നാലെ പായുന്ന കാലത്തോളം ഈ പേരും ചരിത്രമാകുന്ന കളത്തിന്റെ ഒത്തനടുക്ക് തന്നെ ഉണ്ടാകും .

MORE FROM RADIO SUNO