Paris 2024 Olympics ഒളിംപിക്സ് ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിനു പുറത്ത് ഉദ്ഘാടന മഹോത്സവം നടക്കും .സെൻ നദിയിലാണ് ഇത്തവണ ഉദ്ഘാടന മാർച്ച് പാസ്റ്റ് നടക്കുക . 1900ലും 1924ലും ഒളിംപിക്സിനു വേദിയൊരുക്കിയ പാരിസ് ഇതു 3–ാം തവണയാണു വിശ്വമേളയ്ക്കു വേദിയാകുന്നത്. ലണ്ടനുശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ നഗരം.26 മുതൽ ഓഗസ്റ്റ് 11 വരെയാണു വിശ്വമഹാമേള. 24നു മത്സരങ്ങൾ തുടങ്ങും. പാരിസാണു മുഖ്യവേദി. മറ്റു 16 നഗരങ്ങളിലും വേദികളുണ്ട്.206 രാജ്യങ്ങളിൽനിന്നുള്ള 10,714 അത്‌ലീറ്റുകൾ 32 കായികയിനങ്ങളിലായി 329 മെഡൽ വിഭാഗങ്ങളിൽ മത്സരിക്കും.

ഖത്തർ ടീമിനെ പ്രതിനീധികരിച്ച് 14 പുരുഷ വനിതാ താരങ്ങൾ മത്സരിക്കും. അ​ത്‍ല​റ്റി​ക്സ്, ബീ​ച്ച് വോ​ളി​ബാ​ൾ,ഷൂ​ട്ടി​ങ്, വെ​യ്റ്റ് ലി​ഫ്റ്റി​ങ്, നീ​ന്ത​ൽ എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് ഖത്തർ മത്സരിക്കും . മു​അ​ത​സ് ബ​ർ​ഷി​മും വ​നി​ത അ​ത്‍ല​റ്റ് ഷ​ഹ​ദ് മു​ഹ​മ്മ​ദു​മാ​ണ് ഖ​ത്തറിന്റെ പതാകവാഹകർ .

ഇന്ത്യയിൽനിന്നു 117 കായികതാരങ്ങൾ 16 ഇനങ്ങളിലായി മത്സരിക്കും.അത്‌ലറ്റിക്സിലാണു വലിയ സംഘം; 29 പേർ.ഇന്ത്യൻ കായികസംഘത്തിൽ ആകെയുള്ളത് 7 മലയാളികൾ.

MORE FROM RADIO SUNO