PARA WORLD BADMINTON CHAMPION MANASI JOSHI

manasa Radio Suno

Para World Badminton Champion Manasi Joshi

പി.വി സിന്ധു ലോക ചാമ്പ്യനായത് രാജ്യം ആഘോഷിച്ചെങ്കിലും അതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് മാനസി ജോഷി അതേ വേദിയില്‍ സ്വര്‍ണമണിഞ്ഞത് അധികമാരുമറിഞ്ഞില്ല. മാനസിയിലൂടെ ആദ്യ പാരാ വേൾഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ കീരിട നേട്ടത്തിൽ മുത്തമിട്ടു . കേൾക്കേണ്ടതാണ് മാനസിയുടെ ജീവിത കഥ . അപ്രതീക്ഷിതമായ ഒരു അപകടം ജീവിതത്തിൽ സംഭവിച്ചാൽ അതോടെ എല്ലാം തീർന്നു എന്ന് വിചാരിക്കാതെ ജീവിതത്തിൽ പുതിയ നേട്ടങ്ങളാണ് മാനസി സ്വന്തമാക്കിയത് . അപകടത്തിൽ ഒരു കാൽ മുറിച്ചുമാറ്റേണ്ട അവസ്ഥ വന്നു .നടക്കാൻ അൽപ്പം പ്രയാസം നേരിട്ടെങ്കിലും മാനസി നന്നായി ബാഡ്മിൻറൺ കളിച്ചു തുടങ്ങി. മാത്രവുമല്ല കോർപറേറ്റ് കീരിടങ്ങളും നേടി . 2015 ൽ ഇംഗ്ലണ്ടിൽ വെച്ചു നടന്ന പാരാബാഡ്മിൻറൺ വേൾ്ഡ് ചാംപ്യെൻഷിപ്പിൽ സിൽവർ മെഡൽ ലഭിച്ചു. ഇപ്പോൾ ലോക കീരിടവും .

അഭിനന്ദങ്ങൾ Manasi Girishchandra Joshi

MORE FROM RADIO SUNO