QATAR NATIONAL DAY 2021

OUR UNITY SOURCE OF OUR STRENGTH

OUR UNITY SOURCE OF OUR STRENGTH . ഖത്തർ ഇന്ന് ദേശീയ ദിനം ആഘോഷിക്കുന്നു . ഐക്യമാണ് ശക്തിയുടെ ഉറവിടം എന്നതാണ് ഇത്തവണത്തെ ദേശീയ ദിന മുദ്രാവാക്യം.പരേഡുകൾ, എയർഷോകൾ, വെടിക്കെട്ട് പ്രദർശനം എന്നിവയാണ് ദേശീയ ദിനാഘോഷത്തിലെ പ്രധാന ഇനങ്ങൾ.ദേശീയ ദിനത്തിന്റെ ഭാഗമായുള്ള പ്രധാന എയർ ഷോ ഇന്ന് ഉച്ചയ്ക്ക് 3.15 മുതൽ 3.35 വരെ ലുസെയ്ൽ ബൗലെവാർഡിന്റെ ആകാശത്ത് നടക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.ദേശീയ ദിനാഘോഷങ്ങളുടെ ഔദ്യോഗിക വേദിയായ ഉംസലാൽ മുഹമ്മദിലെ ദർബ് അൽ സായിയിലെ ആഘോഷങ്ങളും ഇന്നു സമാപിക്കും.