Darbar Radio Suno

OPENING TRACK FOR STYLE MANNAN -DARBAR – CHUMMA KIZHI SONG

OPENING TRACK FOR STYLE MANNAN –DARBAR – CHUMMA KIZHI SONG

ദർബാറിനു വേണ്ടി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ് . രജനി കാന്തിന്റെ സ്റ്റൈലിഷ് അഭിനയം കാണാൻ വീണ്ടും ഒരു കാത്തിരിപ്പ് . മുരുഗദോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ദർബാർ . . ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രജനികാന്ത്, നയൻതാരയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ദർബാറിൽ രജനികാന്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് . മാസ്സും ക്ലാസ്സും സ്റ്റൈലും ഒത്തിണങ്ങുന്ന സ്ക്രീൻ പ്രെസെൻസ് ആണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് . ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും ദർബാർ .

ദർബാറിലെ പാട്ട് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു . അനിരുദ്ധിന്റെ മാസ്സ് മ്യൂസിക്കിലാണ് പുതിയ പാട്ട് എത്തിയിരിക്കുന്നത് . സോഷ്യൽ മീഡിയ ആവേശത്തോടെയാണ് പാട്ടിനെ വരവേറ്റത് . വിവേകാണ് വരികൾ എഴുതിയത് .എസ്.പി.ബാലസുബ്രഹ്മണ്യമാണ് പാട്ട് പാടിയിരിക്കുന്നത് . രജനി–എസ്പിബി കൂട്ടുെകട്ടാണ് പാട്ടിന്റെ പ്രധാന ആകർഷണം. 1992–ൽ പുറത്തിറങ്ങിയ ‘പാണ്ഡ്യൻ’ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തിലെത്തിയത്. രജനികാന്തിന്റെ 167–ാം ചിത്രമാണിത്. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒരുമിക്കുന്നത്.

‘ചുമ്മാ കിഴി…’ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ആയതു . സ്റ്റുഡിയോയിൽ വച്ചു പാട്ടു കേട്ട് ആസ്വദിക്കുന്ന രജനികാന്തിനെ ഗാനരംഗത്തിൽ കാണാം.പാട്ടിന്റെ അവസാനം രജനികാന്തിന്റെ ഡയലോഗും ഉൾപ്പെടുത്തിയിട്ടുണ്ട്.അയ്യോ സൂപ്പർ ഇത് തീയറ്ററിൽ കിഴി താൻ എന്നാണ് അവസാന ഡയലോഗ് . നാൻ താൻ ഡാ എന്നാണ് പാട്ടിന്റെ ആദ്യ വരികൾ തുടങ്ങുന്നത് . ഇതിഹാസ ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ റെക്കോർഡിങ് സെഷനു ശേഷം അനിരുദ്ധ് ഇൻസ്റ്റഗ്രാമിൽ ആ സന്തോഷം പങ്കു വെക്കുകയും ചെയ്തിരുന്നു . ഇത് അൻപ് സാമ്രാജ്യം ഇനി തലൈവരിൻ ദർബാർ ആരംഭം എന്ന് അനിരുദ്ധ് സോഷ്യൽ മീഡിയയിൽ പറഞ്ഞു .

Leave a Comment

Your email address will not be published. Required fields are marked *