Olive Suno Radio Network’s Twinkle Twinkle Superstars season -1 Super Hit

Twinkle Twinkle Superstars

ഒലീവ്‌ സുനോ റേഡിയോ നെറ്റ്‌വർക്ക് ഒരുക്കിയ ട്വിങ്കിൾ ട്വിങ്കിൾ സൂപ്പർസ്റ്റാർസ് സൂപ്പർ ഹിറ്റ്.

ഇരട്ടകളുടെ ഒത്തുചേരലിന് ഇരട്ടിമധുരം. ഒലീവ്‌ സുനോ റേഡിയോ നെറ്റ്‌വർക്ക് ഒരുക്കിയ ട്വിങ്കിൾ ട്വിങ്കിൾ സൂപ്പർസ്റ്റാർസ് സൂപ്പർ ഹിറ്റ്. അബൂ സിദ്രാ മാളിൽ നടന്ന ഇവന്റ്റിൽ 100 -ലധികം ഇരട്ട ജോഡികൾ പങ്കെടുത്തു. ഖത്തറിൽ താമസിക്കുന്ന വിവിധ രാജ്യക്കാരുടെ പങ്കാളിത്തമാണ് ഈ ഇവന്റിനെ വ്യത്യസ്തമാക്കിയത് . പങ്കെടുത്തവർക്കായി വിവിധ ഇനങ്ങളിലുള്ള മത്സരങ്ങൾ ഒരുക്കിയിരുന്നു. ആറുമാസം മുതൽ 45 വയസ്സ് വരെയുള്ള ഇരട്ട സഹോദരങ്ങളുടെ സംഗമം ആയിരുന്നു സംഘടിപ്പിച്ചത്

റാംപ് വാക്ക് മുതൽ മൈൻഡ് ടെലിപ്പതി ഉൾപ്പെടെയുള്ള മത്സരങ്ങൾ ആയിരുന്നു സംഘടിപ്പിച്ചത്. മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും കാഴ്ചക്കാരുടെ സാന്നിധ്യം കൊണ്ടും സംഘാടകർക്കും ഇതൊരു ഇരട്ടി മധുരമായി

ഖത്തറിലെ പ്രവാസികൾക്കായി സംഘടിപ്പിച്ച ട്വിങ്കിൾ ട്വിങ്കിൾ സൂപ്പർസ്റ്റാറിന്റെ രണ്ടാം ഭാഗത്തിന്റെ അനൗൺസ്മെന്റും വേദിയിൽ നടന്നു . ആദ്യമായാണ് ഇത്തരത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നത് എന്ന സന്തോഷവും എല്ലാവരും പങ്കുവെച്ചു .ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഫൗണ്ടറും മാനേജിംഗ് ഡയറക്ടർ ആയ കൃഷ്ണകുമാർ പങ്കെടുത്തവർക്ക് ആശംസകൾ നേരുകയും ചെയ്തു

MORE FROM RADIO SUNO