OLIVE SUNO RADIO NETWORK RECEIVES THE GLOBAL URF AWARD

URF AWARD - Radio Suno

OLIVE SUNO RADIO NETWORK RECEIVES GLOBAL URF AWARD മികച്ച റേഡിയോ നെറ്റ് വർക്കിനുള്ള പ്രഥമ ഗ്ലോബൽ URF അവാർഡ് ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് ഏറ്റുവാങ്ങി . ദുബായിൽ നടന്ന ചടങ്ങിൽ കോ – ഫൗണ്ടേഴ്‌സ് & മാനേജിങ് ഡയറക്ട്മാരായ അമീർ അലിയും , കൃഷ്ണ കുമാറും ചേർന്നാണ് പുരസ്ക്കാരം സ്വീകരിച്ചത് .പല ഭാഷകൾ , പല സംസ്ക്കാരങ്ങൾ ഇവയെ ഏകോപിപ്പിച്ച് ശ്രോതാക്കൾക്കായി വിനോദ വിജ്ഞാന പരിപാടികൾ ഒരുക്കിയതിനാണ് പുരസ്ക്കാരം . 2017 നവംബർ 1 -നാണ് ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് ഖത്തറിൽ പ്രക്ഷേപണം ആരംഭിച്ചത് . പ്രവർത്തനം തുടങ്ങി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഖത്തറിലെ ഏറ്റവും വലുതും പ്രിയപ്പെട്ടതുമായ റേഡിയോ സംരംഭമായി ഈ നെറ്റ്‌വർക്ക് വളർന്നു കഴിഞ്ഞു .

തുടക്കത്തിൽ മലയാളത്തിലും ഹിന്ദിയിലുമായി പ്രക്ഷേപണം ആരംഭിച്ച് പിന്നീട് ശ്രീലങ്ക , നേപ്പാൾ , കന്നഡ , ഭാഷകളിലെയ്‌ക്കും വ്യാപിപ്പിച്ചു . 100 -ലധികം ജീവനക്കാർ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്ന സ്ഥാപനമായി ഇന്ന് ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് വളർന്ന് കഴിഞ്ഞു .40 തിലധികം പ്ലാറ്റ് ഫോമുകളിൽ സാന്നിധ്യമറിയിച്ച ഈ സ്ഥാപനം ജിസിസി-യിലെ തന്നെ ഏറ്റവും മികച്ച റേഡിയോ നെറ്റ്‌വർക്ക് ആയി മാറിക്കഴിഞ്ഞു . 2022 ഫിഫ വേൾഡ് കപ്പ് സമയത്ത് ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് നടത്തിയ ഓൺ എയർ , ഓൺലൈൻ , ഓൺ ഗ്രൗണ്ട് പരിപാടികൾ ഏറെ ശ്രദ്ധ നേടിയിരുന്നു . ഖത്തറിൽ നടക്കുന്ന ഏതൊരു കായിക പരിപാടികളിലും നിറ സാന്നിധ്യമാണ് ഈ സ്ഥാപനം . പ്രക്ഷേപണം ചെയ്യുന്ന എല്ലാ കമ്മ്യൂണിറ്റികളിലും ക്രിയാത്മകമായ ഇടപെടലുകളും ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് നടത്താറുണ്ട് .

MORE FROM RADIO SUNO