OLIVE SUNO RADIO NETWORK PRESENTING RADIO SUNO LANKA

RADIO SUNO LANKA

OLIVE SUNO RADIO NETWORKS PRESENTING “RADIO SUNO LANKA”

ഖത്തറിലെ ഏറ്റവും പ്രശസ്ത പ്രൈവറ്റ് റേഡിയോനെറ്റ് വർക്കായ ഒലീവ്സുനോ റേഡിയോനെറ്റ് വർക്ക് അവതരിപ്പിക്കുന്ന പുതിയ ശ്രീലങ്കൻ റേഡിയോ സ്റ്റേഷനാണ് ‘സുനോ ലങ്ക . . ശ്രീലങ്കയുടെ സംസ്കാരവും സംഗീതവും വിനോദ പരിപാടികളുo . ഖത്തറിലെ ശ്രീലകൻ പ്രവാസികൾക്ക് പുറമേ തമിഴ് സമൂഹത്തിനും മനോരജ്ഞകമാകുന്ന പരിപാടികളുമായാണ് ജൂൺ 14 മുതൽ സുനോ ലങ്ക യാഥാർത്ഥ്യമാകുന്നത് . ആദ്യഘട്ടങ്ങളിൽ റേഡിയോസുനോ വെബ് സൈറ്റിലൂടെയും ഷൂഫ് ആപ്പിലൂടെയും സുനോ ലങ്ക ശ്രോതാക്കൾക്ക് ലഭ്യമാകും .

ഖത്തറിലെയും ശ്രീലങ്കയിലെയും മികച്ച അവതാരകരും കലാകാരന്മാരുമാണ് സുനോലങ്കയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ . ആർജെ ഇഷാനി ,,ആർ ജെ നൗഫർ , ആർജെ റുബീന | ആർ ജെ . ഹർഷ തുടങ്ങിയവർക്ക് പുറമെ റേഡിയോ സുനോ ഫിൽട്ടർ കോഫീ അവതാരക ആർജെ . ഹാസിനിയും സുനോ ലങ്കയുടെ പരിപാടികൾക്ക് മാറ്റു കൂട്ടും . കോർണിഷിലെ അൽ ഈസാ ടവറിലെ ഒലീവ് സുനോ Radio net work കോർപ്പറേറ്റ് ഓഫീസി നോടു ചേർന്നു തന്നെ സുനോ .ലങ്കയ്ക്കായുള്ള. അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള സ്റ്റുഡിയോ സജ്ജമായി കഴിഞ്ഞു . ‘എപ്പോഴും നിങ്ങളോടൊപ്പം ‘ എന്നതാണ് ഇരുപത്തിനാലു മണിക്കൂറും സംഗീതം സമ്മാനിക്കുന്ന സുനോ ലങ്കയുടെ ആപ്തവാക്യം .

ജൂൺ 14 ന് ഖത്തറിലെ ശ്രീലങ്കൻ സമൂഹത്തിലെ പ്രമുഖരും കലാസാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്ന ലളിതമായ ‘ ഉദ്ഘാടന ചടങ്ങോടു കൂടി ലോകമെമ്പാടുമുള്ള ശ്രീലങ്കൻ ശ്രോതാക്കൾക്ക് സുനോ ലങ്ക വിനോദത്തിന്റെ യും വിജ്ഞാനത്തിന്റെ യുo പുത്തൻ ആകാശ വീഥികൾ ‘ തുറന്നിടും .

ഖത്തവിന്റെ പ്രിയപ്പെട്ട മലയാളം സ്റ്റേഷൻ റേഡിയോ സുനോയിലെയും നമ്പർവൺ ഹിന്ദി റേഡിയോ സ്റ്റേഷൻ ഒലീവ് സുനോയിലെയും പരിചയ സമ്പന്നരായ കലാകാരന്മാരാണ് റേഡിയോ സുനോ Lanka എന്ന ഈ പുത്തൻ സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത് .

MORE FROM RADIO SUNO