DANCE CARNIVAL SEASON 2 +

Olive Suno Radio Network Dance Carnival Season 2+

ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഒരുക്കുന്ന ഡാൻസ് കാർണിവൽ സീസൺ 2 + ജൂൺ 6 ന്

ദോഹ : ചടുല നൃത്ത ചുവടുകളുടെ അരങ്ങുണരുകയായി . ആദ്യ സീസൺ-ന്റെ വമ്പൻ വിജയത്തിന് ശേഷം ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഒരുക്കുന്ന ഡാൻസ് കാർണിവൽ സീസൺ 2 + ഗ്രൂപ്പ് ഡാൻസ് കോമ്പറ്റിഷൻ ജൂൺ 6-ന് വൈകുന്നേരം 3.30 മുതൽ നടക്കും . DPS Monarch International സ്കൂളാണ് വേദി ആകുന്നത് .

പ്രാഥമിക റൗണ്ടിൽ 100ൽ പരം എൻട്രികളിൽ നിന്നും 3 കാറ്റഗറികളിൽ ഫൈനൽ പോരാട്ടം നടക്കും . ജൂനിയർ , സീനിയർ ഒപ്പം ഈ വർഷത്തെ പുതുമയായി സൂപ്പർ സീനിയർ കാറ്റഗറിയിൽ 40 വയസിന് മുകളിൽ ഉള്ളവരും മത്സരിക്കും . സീനിയർ വിഭാഗത്തിനായി സൂപ്പർ challenge എന്ന സ്പെഷ്യൽ segment മത്സരത്തിന്റെ ആവേശം വർധിപ്പിക്കും. നൃത്ത സംവിധാന രംഗത്തെ ലജണ്ടുകളായ ശാന്തി മാസ്റ്റർ, പ്രസന്ന മാസ്റ്റർ എന്നിവർ വിധി കർത്താക്കളാകും .