ഇന്ന് ലോക മാതൃഭാഷ ദിനം
OLIVE SUNO RADIO NETWORK വിവിധ ഭാഷകളിൽ നിങ്ങളിലേയ്ക്ക് എത്തുന്നു . റേഡിയോ
സുനോ മലയാളത്തിലും ,റേഡിയോ ഒലീവ് ഹിന്ദിയിലും , റേഡിയോ ഒലീവ് നേപ്പാൾ നേപ്പാൾ ഭാഷയിലും , റേഡിയോ സുനോ ലങ്ക സിംഹളീസ് , തമിഴ് എന്നീ ഭാഷകളിലും , സുനോ കന്നട എന്നിങ്ങനെ നിങ്ങളുടെ ഭാഷയിൽ ആസ്വദിക്കാം റേഡിയോ പരിപാടികൾ .
1999 നവംബർ 17-നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008-ന് ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകി.ബംഗ്ലാദേശിൽ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് അന്തർദ്ദേശീയ തലത്തിൽ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ലോക മാതൃഭാഷാദിനത്തിന്റെ ഉദ്ഭവം. 1952 ഫെബ്രുവരി 21-ന് ബെംഗാളീ ഭാഷാപ്രസ്ഥാനത്തിന്റെ ഒരു പ്രതിക്ഷേധ സമരത്തിലുണ്ടായ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ സ്മരണക്കായാണ് ബംഗ്ലാദേശിൽ ഭാഷാപ്രസ്ഥാന ദിനം ആചരിക്കുന്നത്.
ഭാഷ്യാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുനെസ്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വർഷംതോറും ആചരിക്കപ്പെടുന്നു.
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും അധ്യാപകരും വിദ്യാർത്ഥികളും ഭാഷാ പ്രതിജ്ഞ ചൊല്ലാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.
എം ടി വാസുദേവന്‍നായര്‍ എഴുതിയ പ്രതിജ്ഞ;
മലയാളമാണ് എന്റെ ഭാഷ, എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാന്‍ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിര്‍ വെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്.ഏതുനാട്ടിലെത്തിയാലും ഞാന്‍ സ്വപ്‌നം കാണുന്നത് എന്റെ ഭാഷയിലാണ്.എന്റെ ഭാഷ ഞാന്‍ തന്നെയാണ്.
RELATED : വീണ്ടും ഒരു കേട്ടെഴുത്തുകാലം