ഖത്തറിന്റെ മണ്ണിൽ പാട്ടും കൂട്ടുമായ് നീണ്ട ഏഴ് വർഷങ്ങൾ
2017 നവംബർ 1 നായിരുന്നു റേഡിയോ സുനോ 91.7 എഫ്.എം ഖത്തറിൽ പാടി തുടങ്ങിയത്. അന്ന് മുതൽ ഈ നിമിഷം ഖത്തർ നൽകിയ സ്നേഹം ഞങ്ങൾക്ക് ഹൃദ്യമാണ് . പ്രവാസമെന്നും പ്രകാശമാക്കുന്ന ഓരോ പ്രവാസി മലയാളിയുടെയും കാതോരം പാട്ടുകളും , വിശേഷങ്ങളും , വാർത്തകളുമായി ഞങ്ങൾ കൂട്ട് കൂടിക്കൊണ്ടേയിരിക്കുകയാണ്.
താര നിബിഡമായ ബിഗ് സ്ക്രീൻ സെഷനുകൾ
നാടക രാവുകൾക്കായി സമ്മാനിക്കപ്പെട്ട ഫസ്റ്റ് ബെൽ ജി സി സി റേഡിയോ നാടക മത്സരം
അമ്മമാരുടെ സ്നേഹം കടൽ കടന്നെത്തിയ അമ്മയോടൊപ്പം
സംഗീതത്തിലൂടെ അവസരങ്ങൾ തുറന്ന ഗോൾഡൻ മൈക്ക്
നൃത്ത വിസ്‌മയം തീർത്ത ഡാൻസ് കാർണിവൽ സീസൺ
ഖത്തറിൽ പുതു ചരിത്രമെഴുതിയ മലയാളി മങ്ക സീസൺ 1
ഓണം കളറാക്കിയ സുനോ പൊന്നോണം തുടങ്ങി ഓൺ – എയർ , ഓൺ ലൈൻ , ഓൺ – ഗ്രൗണ്ടിലും തിളങ്ങിയ സപ്ത സംഗീത വർഷങ്ങൾ .
കാലത്തിനൊപ്പം മാറ്റങ്ങളെ ഉൾകൊണ്ട് ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് എന്നും നിങ്ങൾക്കൊപ്പം .
എന്നും എപ്പോഴും
റേഡിയോ സുനോ 91.7 എഫ്.എം കേട്ട് കേട്ട് കൂടാം