ജോയ് ഓഫ് ഗീവിങ്ങുമായി ഒലിവ് സുനോ റേഡിയോ നെറ്റ്വർക്കും ലുലു ഗ്രൂപ്പും..!
പരിശുദ്ധ റമദാൻ മാസത്തിൽ ഇഫ്ത്താർ കിറ്റുകൾ വിതരണം ചെയ്ത് ഒലിവ് സുനോ റേഡിയോ നെറ്റവർക്കും ലുലു ഗ്രൂപ്പും .ദിവസവും നൂറുകണക്കിന് കിറ്റുകളാണ് വിതരണം ചെയ്യുന്നത് .ഖത്തറിൻറെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി താമസ കേന്ദ്രങ്ങളിലാണ് കിറ്റുകൾ എത്തിക്കുന്നത്.റേഡിയോ അവതാരകരും ഫോക്കസ് ഇന്റർനാഷണൽ വോളന്റിയർമാരുമാണ് വിതരണത്തിന് നേതൃത്വം നിർവഹിക്കുന്നത് .ലുലു ഗ്രൂപ്പിനോടൊപ്പം ചേർന്ന് രണ്ടാം തവണയാണ് ജോയ് ഓഫ് ഗീവിങ് സംഘടിപ്പിക്കുന്നത് .
കോവിഡ് സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ചു ഇനിയും മുൻ വർഷങ്ങളിലേതു പോലെ തന്നെ സാമൂഹിക ഇടപെടലുകളും കാരുണ്യ പ്രവർത്തനങ്ങളും തുടരുമെന്ന് ഒലിവ് സുനോ റേഡിയോ നെറ്റ്വർക്ക് കോ ഫൗണ്ടർ മാരായ അമീർ അലിയും കൃഷ്ണകുമാറും അറിയിച്ചു .