OLIVE SUNO RADIO NETWORK ALL SET FOR GARANGAO FIESTA .റമദാനിലെ പതിനാലാം രാവിന് മാറ്റ് കൂട്ടി ഗരങ്കാവോ , കുട്ടികൾക്കായി ഖത്തറിന്റെ പരമ്പരാഗത ആഘോഷം .മധുരപലഹാരങ്ങളും സമ്മാനപ്പൊതികളും നിറയുന്ന ഈ ആഘോഷ വേളയിൽ ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഒരുക്കുന്ന ഗരങ്കാവോ ആഘോഷങ്ങളിൽ നിങ്ങളുടെ മക്കളെയും പങ്കെടുപ്പിക്കാം . ഖത്തറിന്റെ പരമ്പരാഗത വേഷത്തിൽ കുട്ടികളെ അണിയിച്ചൊരുക്കി ഈ സെലിബ്രെഷനിൽ പങ്കാളികൾ ആകാം . റമദാനിലെ പതിനാലാം രാത്രിയിലാണ് കുട്ടികളുടെ ആഘോഷമായ ഗരങ്കാവോ.ഖത്തറിലെയും ഗൾഫ് മേഖലയിലെയും റമസാനിലെ പരമ്പരാഗത ആഘോഷങ്ങളിലൊന്നാണിത്.നോമ്പുതുറന്ന ശേഷം രാജ്യത്തിന്റെ പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള നിറപ്പകിട്ടാർന്ന പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് കുട്ടികൾ മധുരപലഹാരങ്ങളും സമ്മാനപ്പൊതികളും സ്വീകരിക്കുന്നതാണ് ഗരങ്കാവോ..നട്‌സ്, ബദാം, പീനട്ട്, പഞ്ചസാരയിൽ പൊതിഞ്ഞ മിഠായികൾ, പരമ്പരാഗത രുചികളിലെ മിഠായികൾ, ലോലിപോപ്പുകൾ എന്നിവയാണ് ഗരങ്കാവോ ബാസ്‌ക്കറ്റുകളിലെ പ്രധാന ഇനങ്ങൾ.സൂഖ് വാഖിഫ്, അൽ വക്ര സൂഖ് തുടങ്ങിയ പരമ്പരാഗത സൂഖുകളിലെ വിപണികളും ഗരങ്കാവോ ആഘോഷത്തിനായി തയ്യാറെടുത്ത് കഴിഞ്ഞു . ആൺകുട്ടികൾ ഥൗബും തൊപ്പിയും ധരിച്ചും പെൺകുട്ടികൾ പരമ്പരാഗത വസ്ത്രമായ അൽസറിയും ശിരോവസ്ത്രമായ ബഖ്‌നലും ധരിച്ചുമാണ് ആഘോഷത്തിൽ പങ്കെടുക്കാറ്.