ഖത്തറിൽ നിന്നും ആദ്യമായി ഡെസ്റ്റിനേഷൻ വിഷു ആൻഡ് ഈസ്റ്റർ എന്ന ആശയവുമായി റേഡിയോ സുനോ 91.7FM.
അൽ മർവ ട്രാവെൽസും തുർക്കിഷ് എയർ ലൈൻസും ഒന്നിച്ചു ചേർന്നാണ് വിഷു ഈസ്റ്റര് ആഘോഷങ്ങൾ ഇസ്താൻബൂളിൽ സംഘടിപ്പിക്കുന്നത് . വിഷു യു ഹാപ്പി ജേർണി എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ മെഗാപരിപാടിയുടെ ഔദ്യോദിക പ്രഖ്യാപനം കഴിഞ്ഞ ദിവസം റേഡിയോ സുനോ ഓഫീസിൽ വെച്ച് നടന്നു
റേഡിയോ അവതാരകർക്കൊപ്പം തിരഞ്ഞെടുക്കപ്പെടുന്ന ശ്രോദ്ധാക്കളും ഒപ്പം മലയാളസിനിമ ലോകത്തു നിന്ന് ഒരു മിന്നും താരവും ഈ യാത്രയിൽ പങ്കുചേരും .വിഷു – ഈസ്റ്റര് ഈ രണ്ടു ആഘോഷങ്ങളും ഒന്നിച്ചു മറ്റൊരു രാജ്യത്തു ആഘോഷിക്കുന്നത് റേഡിയോ സുനോ ശ്രോദ്ധാക്കൾക്കു ഒരു പുതിയ അനുഭവമായിരിക്കും.
നാട്ടിലെ ആഘോഷങ്ങളെ ഓർമിപ്പിക്കും വിധം വിഷുക്കണിയും വിഷു കൈനീട്ടവും വിഷു സദ്യയുമൊക്കെ തുർക്കിയിലും റേഡിയോ സുനോ വിഷു ആഘോഷിക്കുന്നത്.
ഈസ്റ്റര് ദിനത്തിൽ പ്രേത്യേക ഡിന്നറും ഒരുക്കുന്നുണ്ട്.
പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഉൾപ്പെടുന്ന ഈ യാത്ര പാക്കേജ് 2980 ഖത്തർ റിയൽ മുതൽ അൽമാർവ ട്രാവെൽസിൽ നിന്നും നേരിട്ട് ബുക്ക് ചെയ്തും ഈ യാത്രയിൽ പങ്കുചേരാം.പ്രഖ്യാപന ചടങ്ങിൽ അൽമർവാ ട്രാവെൽസ് ജനറൽ മാനേജർ റിയാസ് ഹോളിഡേയ്‌സ് മാനേജർ അനീഷ് വിഎം തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിന്റെ സംസ്‌കാരത്തിന്റെയും ആഘോഷങ്ങളുടെയും പങ്കുവെക്കലും പരിചയപെടുത്തലുമായിരിക്കും ഈ യാത്രയെന്നും റേഡിയോ സുനോ മാനേജിങ് ഡയറക്ടർസായ കൃഷ്ണകുമാറും അമീർ അലിയും അഭിപ്രായപ്പെട്ടു.