OCTOBER 2 – HISTORIC DAY FOR QATAR

SHURA COUNCIL ELECTION

ഖത്തറിന് ചരിത്രപ്രാധാന്യദിനമായിരുന്നു 2021 ഒക്ടോബർ 2. ജനാധിപത്യ രീതിയിൽ ആദ്യ തിരഞ്ഞെടുപ്പ് നടന്ന ദിവസം. രാജ്യത്ത് ഇതാദ്യമായാണ് ശൂറാ കൗണ്‍സിലിലേക്ക് ജനാധിപത്യ രീതിയിലുള്ള വോട്ടെടുപ്പ് നടക്കുന്നത്.

ശൂറാ കൗണ്‍സിലിലെ 30 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടന്നു . പോളിങ് സ്റ്റേഷനുകളില്‍ ലഘുഭക്ഷണവും ഇരിപ്പിടസൗകര്യവും ഉള്‍പ്പടെ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേകം ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു . റജിസ്ട്രേഷനും പരിശോധനാനടപടികളും പൂര്‍ത്തീകരിച്ചശേഷമാണ് വോട്ടര്‍മാരെ കൗണ്ടറിലേക്ക് പ്രവേശിപ്പിച്ചത് .ആകെ 45 സീറ്റുകളില്‍ 30 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. അവശേഷിക്കുന്ന 15 കൗണ്‍സില്‍ അംഗങ്ങളെ ഖത്തർ അമീര്‍ നിയമിക്കും.

MORE FROM RADIO SUNO