‘NNA THAAN CASE KODU’ DEVADOOTHAR PAADI VIDEO SONG

enna than case kodu

ഉത്സവ പറമ്പും ഗാനമേളയും നിറഞ്ഞു നിൽക്കുന്നൊരു പാട്ട് .കുഞ്ചാക്കോ ബോബൻ നായക വേഷത്തിൽ എത്തുന്ന ‘NNA THAAN CASE KODU’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി . ‘ദേവദൂതർ പാടി’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് വീണ്ടും ആസ്വാദകർക്കായി എത്തിയിരിക്കുന്നത് . ‘ദേവദൂതർ പാടി’ റിലീസ് ആയ ഉടൻ തന്നെ പാട്ട് ട്രെൻഡിങ്ങിൽ ഇടം പിടിച്ചു കഴിഞ്ഞു .

സന്തോഷ് ടി കുരുവിള പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’ . പാട്ടിനൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ ഡാൻസും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പാട്ടിന്റെ പുതിയ പതിപ്പ് പാടിയിരിക്കുന്നത് ബിജു നാരായണൻ ആണ് . രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ത്രില്ലർ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. സൂപ്പർ ഡീലക്സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ‌ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’.

RELATED : കുഞ്ചാക്കോബോബൻ പാട്ടുപാടിയപ്പോൾ !!

MORE FROM RADIO SUNO