NEW WORLD , NEW RADIO

Radio Suno

World Radio Day 2021: The theme for this year is ‘New World, New Radio’ .

.1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ സംപ്രേഷണം ആരംഭിച്ചതിന്റെ ആദര സൂചകമായാണ് അംഗ രാജ്യങ്ങൾ ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നത്.1923 ലാണ് ഇന്ത്യയിൽ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്. അന്നേ വരെ ഇന്ത്യൻ ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ശ്രവ്യ മാധ്യമത്തിന്റെ പുതിയ അനുഭവം ആളുകളിലേക്ക് എത്തിച്ചത് റേഡിയോ ക്ലബ് ഓഫ് ബോംബെ എന്നൊരു കൂട്ടായ്മയാണ്. പിന്നീട് 1927 ജൂലൈ 23ന് ഇത് പുനർനാമകരണം ചെയ്ത് ഓൾ ഇന്ത്യ റേഡിയോ ആയി മാറി. 1957 ൽ ഔദ്യോഗിക നാമം ആകാശവാണി എന്നാക്കി.ഇന്ന് ലോകമെമ്പാടും റേഡിയോകൾ സജീവമാണ് . ഖത്തറിൽ നിന്നും റേഡിയോ സുനോ 91.7 എഫ് .എം റേഡിയോ ലോകത്തിന് തന്നെ പുതിയ ട്രെൻഡുകൾ സമ്മാനിച്ചാണ്  റേഡിയോ യാത്ര തുടരുന്നത് . റേഡിയോ സുനോ ശ്രോതാക്കൾക്കായി നിരവധി എക്സ്‌ക്‌ളൂസീവ് പരിപാടികളാണ് അവതരിപ്പിക്കുന്നത് . ഓൺ എയർ , ഓൺ ഗ്രൗണ്ട് , ഓൺലൈൻ തുടങ്ങി എല്ലാ മേഖലകളിലും റേഡിയോ സുനോ എന്നും വ്യത്യസ്ത പുലർത്തി മുന്നേറുകയാണ് . ഈ റേഡിയോ ദിനത്തിൽ ലോകമെമ്പാടുമുള്ള 13 പേരാണ് THE  BIG SHOW എന്ന റേഡിയോ സുനോ പരിപാടികൾ വിവിധ രാജ്യങ്ങളിൽ നിന്നും അവതരിപ്പിക്കുന്നത് .

 

MORE FROM RADIO SUNO