NEW MALAYALAM MOVIE STARRING FAHAD FAASIL
ഫഹദ് ഫാസിൽ , ശ്യാം പുഷ്ക്കർ ആഹാ അന്തസ്സ് എന്നാണ് മലയാള സിനിമാ പ്രേക്ഷകരുടെ പുതിയ പഞ്ച് ലൈൻ . ഈ കൂട്ട്കെട്ടിൽ അടുത്ത ചിത്രം എത്തുകയാണ് . സൂപ്പർഹിറ്റ് ചിത്രം കുമ്പളങ്ങി നൈറ്റ്സിനു ശേഷം ഫഹദ് ഫാസിലും ശ്യാം പുഷ്കരനും വീണ്ടും ഒന്നിക്കുന്നത് തങ്കം എന്ന പേരിട്ട സിനിമയ്ക്ക് വേണ്ടിയാണു . സഹീദ് അറാഫത്ത് ചിത്രം സംവിധാനം ചെയ്യും . ഫഹദിനൊപ്പം ജോജു ജോർജ്, ദിലീഷ് പോത്തൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തും . സംഗീതം ബിജിബാൽ. ചിത്രം 2020–ൽ തിയറ്ററുകളിലെത്തും. വർക്കിങ് ക്ലാസ് ഹീറോ ബാനറിൽ ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് പ്രൊഡക്‌ഷന്‍ കമ്പനിയുമായി ചേർന്നാണ് നിര്‍മാണം.