NAZRIA AND FAHAD IN TRANS MOVIE
ട്രാൻസിൽ നായിക നസ്രിയ തന്നെ
ആരാധകർ കാത്തിരിക്കുന്ന ട്രാൻസ് ഡിസംബറിൽ തീയേറ്ററുകളിൽ എത്തും. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്നസിനിമയില്‍ ഫഹദ് ഫാസിലാണ് നായകന്‍ , നസ്രിയ തന്നെയാണ് നായികയെന്നും അൻവർ റഷീദ് വ്യക്തമാക്കി. മലയാളത്തിൽ റോബോട്ടിക് ക്യാമറ ഉപയോഗിക്കുന്ന ആദ്യ ചിത്രം കൂടിയാണിത് . 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലാണ് അൻവർ റഷീദ് അവസാനം സംവിധാനം ചെയ്ത മുഴുനീള ചിത്രം. ഇതിനിടെ അഞ്ചു സുന്ദരികളിലെ ആമി’ എന്ന ഭാഗം അൻവർ റഷീദ് സംവിധാനം ചെയ്തിരുന്നു.