NATIONAL FILM AWARDS 2019

NATIONAL FILM AWARDS 2019

ദേശീയ പുരസ്‌ക്കാര തിളക്കത്തിൽ മലയാളവും

അറുപത്തിയാറാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ അഭിമാന നേട്ടങ്ങളുമായി മലയാളവും . ആയുഷ്മാൻ ഖുറാനയും (അന്ധദുൻ) വിക്കി കൗശലുമാണ് (ഉറി) മികച്ച നടന്മാർ. മികച്ച നടിക്കുള്ള പുരസ്കാരം കീർത്തി സുരേഷ് സ്വന്തമാക്കി. മഹാനടിയിലെ അഭിനയത്തിനാണ് കീർത്തിക്ക് പുരസ്ക്കാരം . ഉറി: ദി സർജിക്കൽ സ്ട്രൈക്കിന്റെ സംവിധായകൻ ആദിത്യ ധറാണ് മികച്ച സംവിധായകൻ. അന്തരിച്ച എം.ജെ.രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രഹകനുള്ള അവാർഡ്. ഓളാണ് രാധാകൃഷ്ണനെ അവാർഡിന് അർഹമാക്കിയത് .

ഏറ്റവുമധികം പ്രേക്ഷകർക്ക് സന്തോഷം നൽകിയ നേട്ടങ്ങളിൽ ഒന്ന് ജോസഫിലെ അഭിനയത്തിന് ജോജുവിനു ലഭിച്ച അവാർഡാണ് .ജോജുവിനും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സാവിത്രി ശ്രീധരനും മികച്ച അഭിനേതാക്കൾക്കുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരം മലയാള ചിത്രം കമ്മാരസംഭവത്തിന് ലഭിച്ചു. സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രെം നൈജീരിയയാണ് മികച്ച മലയാള ചിത്രം. മികച്ച തെലുങ്ക് ചിത്രം: മഹാനടി. മികച്ച ഹിന്ദി ചിത്രം അന്ധാഥുന്‍. മികച്ച സഹനടനുള്ള പുരസ്കാരം ആനന്ദ് കിർകിരെയും (പുബാക്ക്) മികച്ച സഹനടിക്കുള്ള പുരസ്കാരം സുലേഖയും (ബദായി ഹൊ) സ്വന്തമാക്കി. നടി ശ്രുതി ഹരിഹരനും ചന്ദ്രചൂഡ് റായിക്കും പ്രത്യേക പരാമർശമുണ്ട്.

Subscribe to Our Monthly Newsletter

Join our mailing list to receive the latest news and updates from our team.

Thank you for your support.

Something went wrong.