പണ്ടോണം
ഓണം ഒരുക്കിയ ശേഷം ആഘോഷിക്കുക എന്നു പറയുന്നതിലുപരി ഓണം ഒരുക്കുന്നത് തന്നെ ഒരാഘോഷമാക്കുക എന്നതായിരുന്നു പണ്ടത്തെ രീതി. ഓണക്കാലത്തെ വരവേല്‍ക്കാന്‍ പ്രകൃതി തന്നെ ഒരുങ്ങിയിരുന്ന കാലം. തൊടികളിലൊക്കെ പച്ചക്കറികളും പൂക്കളും വിളയും പത്തായങ്ങളില്‍ നെല്ല് നിറയും..കൊയ്യലും മെതിക്കലും വെട്ടലും ഉണക്കലും എല്ലാമായി ആഘോഷമാക്കിയിരുന്ന കാലം…….
ഓണത്തെക്കുറിച്ചുള്ള കവിതകളും കഥകളുമൊക്കെ കേൾക്കുമ്പോൾ ഓണനിലാവ് പോലുള്ള കാവ്യസങ്കൽപ്പങ്ങൾ കാണാം ! ഓണക്കാലത്തെ പ്രകൃതിയുടെ മനോഹാരിതയിൽ മഴയ്ക്ക് കൂട്ടായി വയലുകളിൽ ഓണതുമ്പിയും ഓണക്കാലത്ത് മാത്രം നാട് സന്ദർശിക്കാനെത്തുന്ന മഞ്ഞക്കിളിയുമൊക്കെ എത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ പ്രകൃതി പോലും മനസ്സുകൊണ്ട് ഓണത്തെ വരവേറ്റിരുന്ന ഒരു കാലം ഉണ്ടായിരുന്നു നമുക്ക് പണ്ട്