MUNDHANI MUDICHU REMAKE

mundhanai mudichu

MUNDHANI MUDICHU REMAKE

ഭാഗ്യരാജും ഉര്‍വ്വശിയും തകര്‍ത്തഭിനയിച്ച ‘മുന്താണെ മുടിച്ച്’ എന്ന ചിത്രം വീണ്ടുമെത്തുന്നു. 1983ല്‍ റിലീസ് ചെയ്ത ചിത്രം 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റീമേക്കിനൊരുങ്ങുന്നത്. ശശികുമാറും ഐശ്വര്യ രാജേഷുമാണ് നായികനായകന്‍മാര്‍. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കും .

ഭാഗ്യരാജ് തന്നെയാണ് റീമേക്കിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ജെ.എസ്.ബി സതീഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2021ലായിരിക്കും ചിത്രം റിലീസ് ചെയ്യുക. തമിഴ് സിനിമയില്‍ ചരിത്രമായി മാറിയ മുന്താണെ മുടിച്ചില്‍ അഭിനയിക്കാന്‍ സാധിക്കുന്നത് ഒരു അംഗീകാരമായി കാണുന്നുവെന്ന് ഐശ്വര്യ പറഞ്ഞു. ചിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ശശികുമാറും ട്വീറ്റ് ചെയ്തു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ ഉടന്‍ തീരുമാനിക്കും.

1983 ജൂലൈ 22നാണ് മുന്താണെ മുടിച്ച് തിയറ്ററുകളിലെത്തുന്നത്. ഉര്‍വ്വശിയുടെ ആദ്യ തമിഴ് സിനിമ കൂടിയായിരുന്നു ഇത്. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ 13 വയസായിരുന്നു പ്രായം. നായകന്‍ ഭാഗ്യരാജ് തന്നെയായിരുന്നു സംവിധാനം. നാടന്‍ പെണ്‍കുട്ടിയായ പരിമളവും അധ്യാപകനായ വാധ്യാരും തമ്മിലുള്ള പ്രണയമായിരുന്നു ചിത്രത്തിന്‍റെ പ്രമേയം.

തുടര്‍ച്ചയായി 25 ആഴ്ചകള്‍ തിയറ്ററുകളില്‍ ഓടി മുന്താണെ മുടിച്ച് റെക്കോഡ് സൃഷ്ടിച്ചിരുന്നു. ചിത്രം തെലുങ്ക്, കന്നഡ,ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. പൂര്‍ണ്ണിമ ഭാഗ്യരാജ്, കോവൈ സരള, കെ.കെ സൌന്ദര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് നടീനടന്‍മാര്‍. ഇളയരാജ ഈണമിട്ട സിനിമയിലെ പാട്ടുകളും അക്കാലത്ത് ഹിറ്റായിരുന്നു

MORE FROM RADIO SUNO